• HOME
  • »
  • NEWS
  • »
  • india
  • »
  • ഝാർഖണ്ഡിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; കുട്ടികളടക്കം 14 പേർ വെന്തുമരിച്ചു

ഝാർഖണ്ഡിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; കുട്ടികളടക്കം 14 പേർ വെന്തുമരിച്ചു

നിരവധി പേർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്

(Photo:PTI)

(Photo:PTI)

  • Share this:

    ഝാർഖണ്ഡിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നിരവധി മരണം. കുട്ടികളടക്കം 14 പേരാണ് മരിച്ചത്. ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് അപകടമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാം.

    മൂന്ന് കുട്ടികളും ഏഴ് സ്ത്രീകളും അടക്കമാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ധൻബാദിലെ ആഷിർവാദ് ടവറിലാണ് അഗ്നിബാധയുണ്ടായത്. അഞ്ച് ഫയർ എഞ്ചിൻ സ്ഥലത്തെത്തി. പന്ത്രണ്ടോളം ആംബുലൻസുകളും സ്ഥലത്തുണ്ട്.


    അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും.


    ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. തീപിടുത്തത്തിൽ എത്ര പേർ മരിച്ചുവെന്ന് ഇനിയും നിർണയിക്കാനായിട്ടില്ലെന്ന് ധൻബാദ് ഡപ്യൂട്ടി കമ്മീഷണർ സന്ദീപ് സിംഗ് അറിയിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

    Published by:Naseeba TC
    First published: