• HOME
  • »
  • NEWS
  • »
  • india
  • »
  • PM Modi Speech on Coronavirus | 'കട്ട ലോക്കൽ' ആകണമെന്ന് പ്രധാനമന്ത്രി; പ്രഖ്യാപനത്തെ പിന്തുണച്ച് വിദേശകാര്യ മന്ത്രിയും

PM Modi Speech on Coronavirus | 'കട്ട ലോക്കൽ' ആകണമെന്ന് പ്രധാനമന്ത്രി; പ്രഖ്യാപനത്തെ പിന്തുണച്ച് വിദേശകാര്യ മന്ത്രിയും

പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനു പിന്തുണയുമായി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും രംഗത്തെത്തി. ട്വിറ്ററിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. #BeVocalAboutLocal എന്നതാണ് സാമ്പത്തിക വീണ്ടെടുപ്പിന് പ്രധാനമന്ത്രി പറഞ്ഞ മന്ത്രം.

വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ

വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മൂന്നാമത്തെ ലോക്ക്ഡൗണിൽ കൂടി കടന്നു പോകുകയാണ്. ലോക്ക്ഡൗൺ 3.0 അവസാനിക്കാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. ലോക്ക്ഡൗൺ 4.0 സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും ഇന്ന് ഉണ്ടായില്ലെങ്കിലും 'ലോക്കൽ' ആകാനുള്ള നിർദ്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്.

    പ്രാദേശികമായ ഉൽപന്നങ്ങൾ കൂടുതലായി ഉപയോഗിക്കാനും അതിന് പിന്തുണ നൽകാനുമുള്ള നിർദ്ദേശമാണ് പ്രധാനമന്ത്രി ഇന്നത്തെ പ്രസംഗത്തിൽ മുന്നോട്ട് വെച്ചത്. സാമ്പത്തികമായ വീണ്ടെടുപ്പിനാണ് #BeVocalAboutLocal എന്ന മന്ത്രം പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. പ്രാദേശികമായ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം അതിന്റെ പ്രചാരണം നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

    You may also like:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു [NEWS]ട്രെയിൻ മാർഗം കേരളത്തിലെത്തുന്നവർക്കും പാസ് നിർബന്ധമാക്കി [NEWS]ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം [NEWS]

    "പ്രാദേശികമായി ലഭിച്ചവയാണ് ഇക്കാലത്ത് നമ്മളെ കാത്തത്. ഇത് ഒരു ആവശ്യം മാത്രമല്ല, ഇത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. പ്രാദേശികമാകുക എന്നത് നമ്മുടെ ജീവനമന്ത്രമായി മാറണം. ഇന്നത്തെ ആഗോള ബ്രാൻഡുകൾ ഒരു കാലത്ത് പ്രാദേശികമായിരുന്നു. പ്രാദേശിക ഉൽപന്നങ്ങളെ നമ്മൾ ഉപയോഗിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം" - രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

     



    പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനു പിന്തുണയുമായി വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും രംഗത്തെത്തി. ട്വിറ്ററിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. #BeVocalAboutLocal എന്നതാണ് സാമ്പത്തിക വീണ്ടെടുപ്പിന് പ്രധാനമന്ത്രി പറഞ്ഞ മന്ത്രം.

    കൊറോണ വെല്ലുവിളിയെ അവസരമാക്കി മാറ്റണമെന്നും സ്വയം പര്യാപ്തത നേടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
    സാമ്പത്തിക പാക്കേജ് കൊണ്ട് നമ്മുടെ കർഷകരെയും ഇന്ത്യൻ വ്യവസായത്തെയും ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മോദി പറഞ്ഞു.
    First published: