• HOME
  • »
  • NEWS
  • »
  • india
  • »
  • PM Modi| 'കോൺഗ്രസ് അർബൻ നക്സൽസിന്റെ പിടിയിൽ; കുടുംബ പാരമ്പര്യത്തിനപ്പുറം അവർക്ക് ചിന്തിക്കാൻ കഴിയില്ല'; പ്രധാനമന്ത്രി മോദി

PM Modi| 'കോൺഗ്രസ് അർബൻ നക്സൽസിന്റെ പിടിയിൽ; കുടുംബ പാരമ്പര്യത്തിനപ്പുറം അവർക്ക് ചിന്തിക്കാൻ കഴിയില്ല'; പ്രധാനമന്ത്രി മോദി

“കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ അടിയന്തരാവസ്ഥ ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ ജാതി രാഷ്ട്രീയം ഉണ്ടാകില്ലായിരുന്നു, കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ സിഖ് കൂട്ടക്കൊല നടക്കില്ലായിരുന്നു, കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ കശ്മീരി പണ്ഡിറ്റുകളെ അവരുടെ വീട്ടിൽ നിന്ന് പുറത്താക്കില്ലായിരുന്നു.''

  • Share this:
    ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ചൊവ്വാഴ്ച കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. രാജ്യം അഭിമുഖീകരിക്കുന്ന നിരവധി തിന്മകൾക്ക് കോൺഗ്രസാണ് ഉത്തരവാദിയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് അർബൻ നക്‌സലുകളുടെ പിടിയിലാണെന്നും അവർ പാർട്ടിയുടെ ചിന്തയെയും പ്രത്യയശാസ്ത്രത്തെയും നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ''കോൺഗ്രസ് ഒരു തരത്തിൽ അർബൻ നക്സലുകളുടെ പിടിയിലാണ്. അതുകൊണ്ടാണ് അതിന്റെ ചിന്ത നിഷേധാത്മകമായി മാറിയത്." പ്രതിപക്ഷ പാർട്ടിയുടെ പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 'ഫെഡറേഷൻ ഓഫ് കോൺഗ്രസ്' എന്നാക്കി മാറ്റണമെന്ന് മോദി നിർദ്ദേശിച്ചു. ഒരു പ്രത്യേക പാർട്ടിയിൽ ഒരു കുടുംബം പരമപ്രധാനമായിരിക്കുമ്പോൾ, ഏറ്റവും വലിയ അപകടം പ്രതിഭയുടെ ദാരിദ്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

    കോവിഡുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ പങ്കെടുത്തതിന് എൻസിപി നേതാവ് ശരദ് പവാറിനെയും തൃണമൂൽ കോൺഗ്രസ്സിനെയും അഭിനന്ദിക്കുന്നതിനിടയിൽ, കോൺഗ്രസിന്റെ “കുടുംബവംശത്തിന്” അപ്പുറം ചിന്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

    എല്ലാവർക്കും വാക്‌സിനേഷൻ നൽകാനുള്ള രാജ്യത്തിന്റെ കഴിവ്, പാവപ്പെട്ടവർക്കുള്ള തന്റെ സർക്കാരിന്റെ ക്ഷേമ നടപടികൾ തുടങ്ങിയവയെ കോൺഗ്രസ് സംശയിക്കുന്നതെങ്ങനെയെന്ന് പറഞ്ഞതിന് ശേഷം, 1975ൽ ജനാധിപത്യത്തെ ചവിട്ടിമെതിച്ചവരിൽ നിന്ന് ഒരു ജനാധിപത്യത്തിൽ എങ്ങനെ പാഠം പഠിക്കാൻ കഴിയുമെന്നും മോദി ചോദിച്ചു.

    Also Read- World's Highest Railway Bridge: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ പാലം; ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ

    “ഒരു രാഷ്ട്രീയ പാർട്ടിയിൽ ഒരു കുടുംബം മറ്റുള്ളവരെക്കാൾ മേൽക്കൈ നേടുമ്പോൾ, അവിടെ രാഷ്ട്രീയ പ്രതിഭയ്ക്കാണ് വെല്ലുവിളി ഉയരുന്നത്. നമ്മുടെ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് കുടുംബ രാഷ്ട്രീയം. എല്ലാ പാർട്ടികളോടും, പ്രത്യേകിച്ച് കോൺഗ്രസിനോട്, കുടുംബ രാഷ്ട്രീയം ഉപേക്ഷിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു, ”മോദി പറഞ്ഞു.

    കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങൾ അനുസ്മരിച്ചുകൊണ്ട്, ചില അംഗങ്ങൾ “കോൺഗ്രസ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?” എന്ന് ചോദിച്ചതായും മോദി പറഞ്ഞു, “കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ അടിയന്തരാവസ്ഥ ഉണ്ടാകുമായിരുന്നില്ല. കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ ജാതി രാഷ്ട്രീയം ഉണ്ടാകില്ലായിരുന്നു, കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ സിഖ് കൂട്ടക്കൊല നടക്കില്ലായിരുന്നു, കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ കശ്മീരി പണ്ഡിറ്റുകളെ അവരുടെ വീട്ടിൽ നിന്ന് പുറത്താക്കില്ലായിരുന്നു.''- മോദി പറഞ്ഞു.

    കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെ പ്രസംഗത്തിൽ പരാമർശിച്ച 'ഫെഡറലിസം' എന്ന വാക്ക് പരാമർശിച്ച് മോദി പറഞ്ഞു, "ജനങ്ങൾ ഫെഡറലിസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ അവർ മറന്നു, കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ അവർ ഇന്ത്യയുടെ വികസനം അനുവദിച്ചില്ല. ഇപ്പോൾ അവർ പ്രതിപക്ഷത്തിരിക്കുമ്പോൾ വികസനം തടസ്സപ്പെടുത്തുകയാണ്.''

    “ഇപ്പോൾ അവർ രാഷ്ട്രം എന്ന ആശയത്തെ എതിർക്കുന്നു. 'രാഷ്ട്രം' എന്ന ആശയം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് അവർ കരുതുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവരുടെ പാർട്ടിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് വിളിക്കുന്നത്? എന്തുകൊണ്ട് 'ദേശീയ' എന്നത് 'ഫെഡറൽ' ആക്കി മാറ്റിക്കൂടാ?" പേരുകൾ പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.

    Also Read- Arvind Kejriwal | 'ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കും'; AAP-യുടെ 11 പോയിന്റ് അജണ്ട പ്രഖ്യാപിച്ച് കെജ്‌രിവാൾ

    പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് രാജ്യത്തിന്റെ വികസനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിൽ 50 വർഷത്തിലേറെയായി ഭരണത്തിൽ നിരവധി പാർട്ടികളുടെ 50 ലധികം സംസ്ഥാന സർക്കാരുകളെ പുറത്താക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ രാജ്യം അടിയന്തരാവസ്ഥയും സിഖുകാരെ കൂട്ടക്കൊലയും താഴ്‌വരയിൽ നിന്ന് കശ്മീരി പണ്ഡിറ്റുകളുടെ പലായനവും കാണില്ലായിരുന്നു. കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാൻ രാജ്യത്തെ ജനങ്ങൾക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നത് കോൺഗ്രസ് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
    Published by:Rajesh V
    First published: