• HOME
  • »
  • NEWS
  • »
  • india
  • »
  • PM MODI CONDOLES DEATHS IN SERUM INSTITUTE FIRE

സീറം ഇൻസ്റ്റിറ്റ്യൂട്ട് തീപിടിത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

  • Share this:
    ന്യൂഡൽഹി: പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ അഗ്നിബാധയിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിർമ്മാണ കമ്പനികളിലൊന്നായ സീറം ഇൻസ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വൻ തീപിടുത്തമുണ്ടായത്. ദുരന്തത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

    'സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടമായവരെ ഓർത്ത് വേദനിക്കുന്നു. ദുഃഖത്തിന്‍റെ ഈ വേളയിൽ എന്‍റെ ചിന്തകള്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും പ്രാർഥിക്കുന്നു'. മോദി ട്വിറ്ററിൽ കുറിച്ചു. വാക്സിന്‍ നിര്‍മ്മാണ ഘട്ടത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി തന്നെ നേരിട്ട് സീറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിരുന്നതാണ്.



    അതേസമയം കോവിഡ് വാക്സിന്‍റെ നിർമ്മാണത്തെ ഈ അപകടം ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കമ്പനി സിഇഒ അദാർ പൂനാവാല അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും ചെയര്‍മാനും എംഡിയുമായ സൈറസ് പൂനാവാലയും വ്യക്തമാക്കി. കമ്പനി നിയമം അനുസരിച്ച് നിർബന്ധമായും നൽകേണ്ട തുകയ്ക്ക് പുറമെയാണ് ഈ അധിക ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

    Also Read-കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് പൂനെ പ്ലാന്‍റിൽ വീണ്ടും തീപിടുത്തം; അഞ്ചുപേർ മരിച്ചു

    "ഇന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എല്ലാവർക്കും വളരെ ദുഃഖകരമായ ദിവസമാണ്. മഞ്ജരിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഞങ്ങളുടെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കുറച്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ, മാനദണ്ഡങ്ങൾക്കനുസൃതമായി നിർബന്ധിത തുകയ്ക്ക് പുറമേ, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം ഞങ്ങൾ വാഗ്ദാനം ചെയ്യുകയാണ്. ദുരിതകരമായ ഈ സമയത്ത് അവരുടെ ആശങ്കകളും പ്രാർത്ഥനകളും അറിയിച്ച എല്ലാവരോടും ഞങ്ങളുടെ ആദരവ് അറിയിക്കുകയാണ്" സോഷ്യൽ മീഡിയ പോസ്റ്റിൽ പൂനാവാല അറിയിച്ചു.

    അതേസമയം തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു.സംഭവത്തെക്കുറിച്ച് പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രാദേശിക ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അജിത് പവാർ വ്യക്തമാക്കി.
    Published by:Asha Sulfiker
    First published:
    )}