• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു': പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീർ വെറും ഭൂമിയല്ല മറിച്ച് രാജ്യത്തിന്റെ കിരീടമാണ്

News18 Malayalam | news18
Updated: October 13, 2019, 1:54 PM IST
'ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു': പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
modi-in-maharashtra
  • News18
  • Last Updated: October 13, 2019, 1:54 PM IST IST
  • Share this:
മുംബൈ: കശ്മീർ വിഷയത്തിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കു എന്നാണ് മോദി വെല്ലുവിളിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഇനി വരാനുള്ള തെരഞ്ഞെടുപ്പിലും നിങ്ങളുടെ പ്രകടന പത്രികയിൽ ഈ പ്രഖ്യാപനം ഉൾപ്പെടുത്താൻ ഞാൻ വെല്ലുവിളിക്കുന്നു എന്നായിരുന്നു മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ മോദി അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മുകാശ്മീർ വെറും ഭൂമിയല്ല മറിച്ച് രാജ്യത്തിന്റെ കിരീടമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു വെല്ലുവിളി.

Also Read-ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിൽ; കടപ്പാട് ഹൈന്ദവ സംസ്കാരത്തിനെന്ന് മോഹൻ ഭാഗവത്

"ആര്‍ട്ടിക്കിൾ 370 ആർട്ടിക്കിൾ 35 എ എന്നിവ റദ്ദു ചെയ്ത കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രഖ്യാപനം നടത്താൻ ഛത്രപതി ശിവജിയുടെ ഭൂമിയിൽ നിന്ന് ഞാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്.. ' എന്നായിരുന്നു വാക്കുകൾ.... 'കശ്മീരിനെ പൂർണമായും സാധാരണ നിലയിലാക്കാൻ ഞങ്ങൾ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. ഇത് സാധ്യമാക്കാൻ നാല് മാസത്തിൽ കൂടുതൽ സമയമൊന്നും ഞങ്ങൾക്കാവശ്യമില്ല.. എന്നും മോദി വ്യക്തമാക്കി.

Also Read-Also Read-ആർട്ടിക്കിൾ 370 റദ്ദാക്കൽ: മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് മോഹൻ ഭാഗവത്

കശ്മീർ വിഷയത്തിൽ അയൽ രാജ്യക്കാരുടെ അതേഭാഷയാണ് ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ സംസാരിക്കുന്നതെന്ന കടുത്ത വിമർശനം ഉന്നയിച്ച പ്രധാനമന്ത്രി ഇക്കാര്യത്തിൽ അവർക്കിടയിൽ നല്ല ഏകോപനമുണ്ടെന്നും കുറ്റപ്പെടുത്തി.

First published: October 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍