നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Modi | സീതാറാം യെച്ചൂരിയുടെ മകന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

  PM Modi | സീതാറാം യെച്ചൂരിയുടെ മകന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

  മൂത്ത മകൻ ആശിഷിന്റെ ദാരുണവും അകാലവുമായ നിര്യാണത്തിൽ ശ്രീ സീതാറാം യെച്ചൂരി ജിയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി, ” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു

  Prime Minister Narendra Modi. (PTI)

  Prime Minister Narendra Modi. (PTI)

  • Share this:
   സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്തമകന്റെ അകാല നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മൂത്ത മകൻ ആശിഷിന്റെ ദാരുണവും അകാലവുമായ നിര്യാണത്തിൽ ശ്രീ സീതാറാം യെച്ചൂരി ജിയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി, ”അദ്ദേഹം ട്വീറ്റ് ചെയ്തു.


   ആശിഷ് യെച്ചൂരിയുടെ നിര്യാണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

   “പ്രിയ സഖാവ് സീതാറാം യെച്ചൂരി, ആശിഷിന്റെ നഷ്ടത്തിൽ ഞങ്ങളുടെ അഗാധമായ അനുശോചനം. ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ ചിന്തകൾ നിങ്ങളോടും കുടുംബത്തോടും ഒപ്പം ഉണ്ട്,” കേരള മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.


   യെച്ചൂരിയുടെ മൂത്ത മകൻ - ആശിഷ് യെച്ചൂരി കോവിഡ് -19 മൂലം ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ഗുർഗാവനിലെ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. "എന്റെ മൂത്തമകനായ ആശിഷ് യെച്ചൂരിയെ ഇന്ന് രാവിലെ കോവിഡ് -19 ലേക്ക് നഷ്ടപ്പെട്ടുവെന്ന് അറിയിക്കേണ്ടത് വളരെ സങ്കടത്തോടെയാണ്. ഞങ്ങൾക്ക് പ്രതീക്ഷ നൽകിയ അദ്ദേഹത്തോട് പെരുമാറിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നു - ഡോക്ടർമാർ, നഴ്‌സുമാർ, മുൻ‌നിര ആരോഗ്യ പ്രവർത്തകർ, ശുചിത്വ തൊഴിലാളികളും ഞങ്ങളുടെ കൂടെ നിന്ന മറ്റിള്ള എല്ലാവർക്കും നന്ദി അറിയിക്കുന്നു, ”യെച്ചൂരി ട്വീറ്റ് ചെയ്തു.   സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സഹപാഠിയും സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ആശിഷ് യെച്ചൂരി എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്നു. സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു അദ്ദേഹമെന്നും ചാണ്ടി ഉമ്മൻ അനുസ്മരിച്ചു. 'വളരെ ദു:ഖത്തോടെയും ഞെട്ടലോടെയുമാണ് ഞാൻ ഈ വിയോഗ വാർത്ത ശ്രവിക്കുന്നത്. സഖാവ് സീതാറാം യച്ചൂരിയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'- ചാണ്ടി ഉമ്മൻ എഴുതി.
   Published by:Anuraj GR
   First published:
   )}