റമളാന്‍ മുബാറക്ക്: ജനങ്ങളുടെ സുരക്ഷയ്ക്കും, ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ഥിക്കണം; ആശംസകളുമായി പ്രധാനമന്ത്രി

ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് റംസാന്‍ ആശംസകള്‍ അറിയിച്ചത്

News18 Malayalam | news18-malayalam
Updated: April 25, 2020, 7:07 AM IST
റമളാന്‍ മുബാറക്ക്: ജനങ്ങളുടെ സുരക്ഷയ്ക്കും, ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ഥിക്കണം; ആശംസകളുമായി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും റംസാന്‍ ആശംസകള്‍ നേര്‍ന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും, ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് റംസാന്‍ ആശംസകള്‍ അറിയിച്ചത്.

റംസാന്‍ മുബാറക്ക്. എല്ലാ ജനങ്ങളുടെയും സുരക്ഷയ്ക്കും, ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വിശുദ്ധ റംസാന്‍ മാസം ധാരാളം ദയയും, അനുകമ്പയും, ഐക്യവും കൊണ്ടുവരട്ടെ. കൊറോണക്കെതിരെ യുദ്ധം ചെയ്ത് വിജയിച്ച്‌ ആരോഗ്യപൂര്‍ണ്ണമായ ഒരു ലോകം സ്വന്തമാക്കാന്‍ നമുക്ക് കഴിയട്ടെ- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍കൂടി [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]
ചന്ദ്രനെ കണ്ടതിനെ തുടര്‍ന്ന് വിശുദ്ധ റംസാന്‍ മാസം ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി എല്ലാ ജനങ്ങള്‍ക്കും റംസാന്‍ ആശംസകള്‍ അറിയിച്ചത്.


First published: April 25, 2020, 7:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading