നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മോദിക്ക് വെല്ലുവിളിയാകുന്ന മൂന്ന് വനിതകള്‍

    മോദിക്ക് വെല്ലുവിളിയാകുന്ന മൂന്ന് വനിതകള്‍

    പ്രിയങ്കയെ അപേക്ഷിച്ച് മറ്റു രണ്ടുവനിതാ നേതാക്കളും പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പോന്നവരാണ്

    three-women

    three-women

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: 2019 ലെ പൊതുതെരഞ്ഞെടുപ്പ് വിജയിച്ച് വീണ്ടും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് മൂന്നു വനിതകളാണ്. അതും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കടന്നുവരുന്നവര്‍. പ്രിയങ്ക ഗാന്ധിയെന്ന നെഹ്‌റു കുടുംബാഗം, ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായവതി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് മോദിയുടെ തുടര്‍ഭരണത്തിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക.

      നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിപക്ഷ ഐക്യനിരയുമായി എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളെ അണിനിരത്തി കൊല്‍ക്കത്തയില്‍ മമത നയിച്ച റാലി തന്നെ ബിജെപിയോടും മോദിയോടുമുള്ള വെല്ലുവിളിയാണ്. മായവതിയും മമതയും നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ ഐക്യത്തിലേക്ക് പ്രിയങ്ക കൂടിയെത്തുമ്പോള്‍ മോദിയ്ക്കുണ്ടാകുന്ന തലവേദന ചെറുതാകില്ല.

      Also Read: ഇന്ന് ശതാബ്ദി ആഘോഷിച്ച ഹലീമാ ബീവി ആരാണ്?

       

      ബിജെപി വിട്ട മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയും ഈ വനിതാ നേതാക്കളുടെ ശക്തിയെക്കുറിച്ച് സംസാരിച്ച് കഴിഞ്ഞിരിക്കുകയാണ്. 'പ്രതിപക്ഷത്തിന് എന്‍ഡിഎയെ അപേക്ഷിച്ച് ശക്തമായ വനിതാ നേതൃനിരയുണ്ട്. അവര്‍ക്ക് വോട്ടേര്‍മാരെ പത്യേകിച്ച വനിതാ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയും' സിന്‍ഹ പറഞ്ഞു. ഹിന്ദിയുടെ ഹൃദയ ഭൂമിയിലുണ്ടായ പരാജയം ബിജെപിക്ക് തലവേദന സൃഷ്ടിച്ചെന്നും സിന്‍ഹ പറയുകയുണ്ടായി.

      പ്രിയങ്ക ഗാന്ധിയെന്ന വനിതാ നേതാവിന്റെ കടന്നുവരവിനെ രാജ്യം വളരെ ശ്രദ്ധയോടെയാണ് നോക്കികാണുന്നത്. പ്രിയങ്കയുടെ നേതൃത്വത്തിലേക്കുള്ള വരവിനെ അണികള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഏറെ പേരും അഭിപ്രായപ്പെട്ടത് 47 കാരിയായ പ്രിയങ്ക തന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നു എന്നായിരുന്നു.

      പ്രിയങ്കയെ അപേക്ഷിച്ച് വളരെയധികം അനുഭവ സമ്പത്തുള്ള മറ്റു രണ്ടുവനിതാ നേതാക്കളും പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പോന്നവരാണ്. 63 കാരിയായ മായവതി മുന്‍ സ്‌കൂള്‍ അധ്യാപികയാണ്. കഴിഞ്ഞ മാസം മായവതി രൂപികരിച്ച പ്രതിക്ഷ സഖ്യം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന എന്‍ഡിഎയ്ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.

      64 കാരിയായ മമതാ ബാനര്‍ജി മുന്‍ സഖ്യ സര്‍ക്കാരില്‍ രണ്ട് തവണ റെയില്‍വേ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മമത രൂപം നല്‍കിയ പ്രതിപക്ഷ നിരയ്ക്ക് സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയും തള്ളിക്കളയാന്‍ കഴിയില്ല.

      First published: