ഇന്റർഫേസ് /വാർത്ത /India / പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; വമ്പൻ റോഡ് ഷോ ഒരുക്കി BJP

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; വമ്പൻ റോഡ് ഷോ ഒരുക്കി BJP

നരേന്ദ്ര മോഡി (വാരാണസി 2014)

നരേന്ദ്ര മോഡി (വാരാണസി 2014)

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പത്രിക സമർപ്പിക്കാനായി ഇന്ന് വാരാണസിയില്‍ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് മൂന്നിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് റോഡ് ഷോയും നടത്തും.

    പത്രികാ സമര്‍പ്പണത്തിന് പുറപ്പെടും മുമ്പ് കാലഭൈരവ ക്ഷേത്രത്തിലും പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തും. ഇതിന് പുറമെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി ഗംഗാ ആരതി നടത്തും. വൈകീട്ട് ഏഴിന് ദശാ സ്വമേദ് ഘട്ടിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. നാളെ രാവിലെ 9 മണിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും.

    Also read: അക്ഷയ് കുമാറിനെക്കാൾ മികച്ച നടൻ ആകാനാണ് മോദി ശ്രമിക്കുന്നത്: പരിഹാസവുമായി കോൺഗ്രസ്‌‌‌‌

    കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, നിതില്‍ ഗഡ്ക്കരി, പീയൂഷ് ഗോയല്‍, ജെ പി നഢ തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണത്തിന് പ്രധാനമന്ത്രിക്കൊപ്പുണ്ടാകും. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാംവിലാസ് പാസ്വാന്‍, പ്രകാശ് സിങ് ബാദല്‍ എന്നിവരും മോദിയെ അനുഗമിക്കും. 2014 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പും ഫലം വന്നതിനുശേഷവും മോദി വാരാണസിയില്‍ റോഡ് ഷോകള്‍ നടത്തിയിരുന്നു.

    കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയില്‍നിന്നും വാരാണസിയില്‍നിന്നും വിജയിച്ച മോദി വാരാണസി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ച മോദിയുടെ ഇത്തവണത്തെ പ്രധാന എതിരാളി പ്രിയങ്ക ഗാന്ധി ആയേക്കുമെന്ന് സൂചനയുണ്ട്. ഹൈക്കമാന്റ് തീരുമാനിച്ചാല്‍ വാരാണസിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

    First published:

    Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Amit shah, Bjp, Delhi Lok Sabha Elections 2019, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Narendra modi, Rahul gandhi, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019