• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രക്ഷാബന്ധനെ മോദി ട്വിറ്ററിൽ അടയാളപ്പെടുത്തി; ഒറ്റദിവസം ഫോളോ ചെയ്തത് 55 വനിതകളെ

news18india
Updated: August 27, 2018, 1:23 PM IST
രക്ഷാബന്ധനെ മോദി ട്വിറ്ററിൽ അടയാളപ്പെടുത്തി; ഒറ്റദിവസം ഫോളോ ചെയ്തത് 55 വനിതകളെ
news18india
Updated: August 27, 2018, 1:23 PM IST
ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ അടയാളപ്പെടുത്തി. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച 55 വനിതകളെയാണ് രക്ഷാബന്ധൻ ദിനമായ ഞായറാഴ്ച നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജ് ഫോളോ ചെയ്ത് തുടങ്ങിയത്. കായികരംഗത്തും മാധ്യമരംഗത്തുമുള്ള നിരവധി വനിതകൾ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ 43.7മില്യൺ ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്ക് തന്‍റെ വ്യക്തിപരമായ ട്വിറ്റർ പേജിൽ ഉള്ളത്.

ബാഡ്മിന്‍റൺ താരമായ അശ്വിനി പൊന്നപ്പ, ടെന്നിസ് താരമായ സാനിയ മിർസ, കർമാൻ കൗർ തണ്ടി, അത്ലറ്റ് പി ടി ഉഷ, മുൻ മിസ് ഇന്ത്യയും ബാലാവകാശ പ്രവർത്തകയുമായ സ്വരൂപ്, മാധ്യമപ്രവർത്തകയായ റൊമാന ഇസാർ ഖാൻ, ശ്വേത സിംഗ്, പദ്മജ ജോഷി, ഷീല ഭട്ട്, ശാലിനി സിംഗ് എന്നിവരും പ്രധാനമന്ത്രി പിന്തുടരുന്നവരിൽ ഉൾപ്പെടുന്നു.

വെയിറ്റ് ലിഫ്റ്റർ കർണം മല്ലേശ്വരി, ഫോട്ടോ ജേണലിസ്റ്റ് രേണുക പുരി, ബി ജെ പി അംഗങ്ങൾ, സംസ്ഥാനമന്ത്രിമാർ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം, ഇതിൽ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തിന് നന്ദി പറയുകയും രക്ഷാബന്ധൻ ആശംസകൾ നേരുകയും ചെയ്തു. അതേസമയം, ട്വിറ്ററിൽ പ്രധാനമന്ത്രി വനിതകളെ ഫോളോ ചെയ്തത് രക്ഷാബന്ധൻ അടയാളപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

തന്‍റെ പേഴ്സണൽ ട്വിറ്റർ അക്കൗണ്ടിൽ പ്രധാനമന്ത്രി 2000 പേരെ ഫോളോ ചെയ്യുന്നുണ്ട്. 43.7 മില്യൺ ആളുകൾ അദ്ദേഹത്തെയും പിന്തുടരുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ പിന്തുടരുന്നത് 26.9 മില്യൺ ആളുകളാണ്.
First published: August 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍