'ചൈനയുമായും പാകിസ്ഥാനുമായുള്ള യുദ്ധ തീയതി പ്രധാനന്ത്രി കുറിച്ചുകഴിഞ്ഞു'; വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ

പാകിസ്ഥാനുമായും ചൈനയുമായും എപ്പോൾ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി സോഷ്യൽ മീഡിയയിലെ വീഡിയോ ക്ലിപ്പിൽ ബിജെപി നേതാവ് പറയുന്നു...

News18 Malayalam | news18-malayalam
Updated: October 25, 2020, 3:59 PM IST
'ചൈനയുമായും പാകിസ്ഥാനുമായുള്ള യുദ്ധ തീയതി പ്രധാനന്ത്രി കുറിച്ചുകഴിഞ്ഞു'; വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ
modi-un-1
  • Share this:
ബല്ലിയ (യുപി): പാകിസ്ഥാനുമായും ചൈനയുമായും രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായുള്ള വിവാദ പ്രസ്താവന നടത്തി ബിജെപിയുടെ ഉത്തർപ്രദേശ് അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കിടെ കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ബിജെപി നേതാവിന്‍റെ വിവാദ പ്രസ്താവന.

സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ ഒരു രാമക്ഷേത്രം നിർമാണത്തിന്റെ തുടക്കവും ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതും പ്രധാനമന്ത്രിയുടെ തീരുമാനപ്രകാരമാണെന്നും ബിജെപി നേതാവ് അവകാശവാദം ഉന്നയിച്ചു. രാം മന്ദിർ, ആർട്ടിക്കിൾ 370 എന്നിവയിലെ തീരുമാനങ്ങൾ പോലെ, പാകിസ്ഥാനുമായും ചൈനയുമായും എപ്പോൾ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി സോഷ്യൽ മീഡിയയിലെ വീഡിയോ ക്ലിപ്പിൽ അദ്ദേഹം പറയുന്നു.

യുദ്ധം നടത്തേണ്ട തീയതിയിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് സിങ് വീഡിയോയിൽ അവകാശപ്പെടുന്നുണ്ട്. വീഡിയോ പുറത്തുവിട്ട ബിജെപി എംഎൽഎ സഞ്ജയ് യാദവിന്റെ വീട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിംഗ്.

തന്റെ പ്രസംഗത്തിൽ സമാജ് വാദി പാർട്ടിയെയും ബഹുജൻ സമാജ് പാർട്ടി പ്രവർത്തകരെയും തീവ്രവാദികളുമായി താരതമ്യപ്പെടുത്തിയാണ് സ്വതന്ത്ര ദേവ് സിങ് അവതരിപ്പിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണ് യുപി ബിജെപി പ്രസിഡന്റ് ഈ പ്രസ്താവനകൾ നടത്തിയതെന്ന് പ്രാദേശിക നേതാവും എംപിയുമായ രവീന്ദ്ര കുശ്വാഹ പറഞ്ഞു.

സ്വതന്ത്ര ദേവ് സിങ്ങിന്റെ പ്രസ്താവനകൾ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു . ചൈനയുമായുള്ള അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച ആവർത്തിച്ചു. ഇന്ത്യയുടെ ഒരിഞ്ച് സ്ഥലം പോലും ആരും കൈക്കലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Published by: Anuraj GR
First published: October 25, 2020, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading