HOME » NEWS » India » PM MODI IN MANN KI BAAT CORONAVIRUS IS TESTING OUR PATIENCE AND ENDURANCE

PM Modi Mann Ki Baat |'കൊറോണ വൈറസ് നമ്മുടെ ക്ഷമയെയും സഹിഷ്ണുതയെയും പരീക്ഷിക്കുകയാണ്' - മൻ കി ബാത്തിൽ നരേന്ദ്ര മോദി

45 വയസ്സിനു മുകളിലുള്ളവർക്കായി കേന്ദ്ര സർക്കാരിന്റെ സൗജന്യ വാക്സിനേഷൻ പരിപാടി തുടരുമെന്നും മോദി ഉറപ്പ് നൽകി.

News18 Malayalam | news18
Updated: April 25, 2021, 12:25 PM IST
PM Modi Mann Ki Baat |'കൊറോണ വൈറസ് നമ്മുടെ ക്ഷമയെയും സഹിഷ്ണുതയെയും പരീക്ഷിക്കുകയാണ്' - മൻ കി ബാത്തിൽ നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: April 25, 2021, 12:25 PM IST
  • Share this:
ന്യൂഡൽഹി: കോവിഡ് 19 ന്റെ രണ്ടാം തരംഗം രാജ്യത്തിന്റെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ത പറഞ്ഞു. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

'വാക്സിനെക്കുറിച്ചുള്ള ഏതെങ്കിലും കിംവദന്തികളിൽ ആളുകൾ വീഴരുത്. എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിൻ നൽകുന്നുണ്ടെന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കണം. 45 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. മെയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുന്നത് ആയിരിക്കും' - പ്രധാനമന്ത്രി മോദി പറഞ്ഞു.

IPL 2021 | 'എന്തിനാണ് മോറിസിനൊക്കെ ഇത്രയും പണം മുടക്കുന്നത്', പീറ്റേഴ്സന്റെ വിമർശനങ്ങൾക്ക് മറുപടി പ്രകടനം

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരായ നഴ്സുമാരോടും ഡോക്ടർമാരോടും കോവിഡ് മുൻനിര പ്രവർത്തകരോടും നിലവിലെ അവസ്ഥ പങ്കുവെയ്ക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

സുപ്രീംകോടതി ജഡ്ജി മോഹൻ എം ശന്തനഗൗഡറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

'കോവിഡ് - 19 നമ്മുടെ ക്ഷമയും വേദന സഹിക്കാനുള്ള ശേഷിയും പരീക്ഷിക്കുന്ന ഒരു സമയത്താണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവരിൽ പലരും നമ്മളെ അകാലത്തിൽ വേർപിരിഞ്ഞു. ആദ്യ തരംഗത്തെ വിജയകരമായി നേരിട്ട ശേഷം, രാജ്യത്തിന്റെ മനോവീര്യം ഉയർന്നതായിരുന്നു. എന്നാൽ, ഈ കൊടുങ്കാറ്റ് (രണ്ടാമത്തെ തരംഗം) രാജ്യത്തെ നടുക്കി,' - മോദി പറഞ്ഞു. ജനങ്ങളെ അശ്രാന്തമായി സേവിക്കുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു.

'പ്രതിപക്ഷം ജനരക്ഷക്ക് എത്തുമ്പോൾ'; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അഭിനന്ദനവുമായി ജോയ് മാത്യു

45 വയസ്സിനു മുകളിലുള്ളവർക്കായി കേന്ദ്ര സർക്കാരിന്റെ സൗജന്യ വാക്സിനേഷൻ പരിപാടി തുടരുമെന്നും മോദി ഉറപ്പ് നൽകി. മെയ് ഒന്നുമുതൽ എല്ലാ മുതിർന്നവരെയും വാക്സിൻ എടുക്കാൻ അനുവദിച്ചുകൊണ്ട് ഇന്ത്യ ഒരു സുപ്രധാന നടപടി സ്വീകരിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു.

നിലവിൽ, സർക്കാർ സ്പോൺസർ ചെയ്യുന്ന വാക്സിൻ ഡ്രൈവിൽ 45 വയസ്സിന് മുകളിലുള്ളവരും ആരോഗ്യ സംരക്ഷണ, നിയുക്ത വാക്സിനേഷൻ സൈറ്റുകളിലെ മുൻനിര തൊഴിലാളികളെയും മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. മെയ് ഒന്നുമുതൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ എടുക്കാവുന്നതാണ്. സ്വകാര്യ വ്യക്തികൾക്ക് വാക്സിൻ വിൽക്കുന്നതിന് അനുമതി നൽകുന്നതാണ്.

വാക്സിൻ നിർമ്മാതാക്കൾക്ക് അവർ ഉത്പാദിപ്പിക്കുന്നതിന്റെ 50% നേരിട്ട് സംസ്ഥാനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും വിൽക്കാൻ കഴിയും. ബാക്കിയുള്ളത് 45 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി തുടരുന്ന സർക്കാർ സ്പോൺസർ ചെയ്യുന്ന പ്രചാരണത്തിനായി കേന്ദ്രത്തിലേക്ക് നൽകണം. സ്വകാര്യ വിൽപ്പന ആരംഭിച്ചു കഴിഞ്ഞാൽ 18നും 45നും ഇടയിൽ പ്രായമുള്ളവർ വാക്സിനുകൾ വാങ്ങേണ്ടി വരും. അല്ലെങ്കിൽ ഈ ആളുകൾക്ക് വാക്സിനേഷൻ നൽകാൻ സംസ്ഥാനങ്ങൾ വാങ്ങേണ്ടി വരും. ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

'കേന്ദ്ര സർക്കാരിന്റെ സൗജന്യ വാക്സിനേഷൻ പദ്ധതി ഉപയോഗിച്ച് പരമാവധി ആളുകളിലേക്ക് എത്തിച്ചേരാൻ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിക്കുന്നു,' - അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,49,691 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ, ആകെ കോവിഡ് - 19 കേസുകളുടെ എണ്ണം 169,60,172 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിലെ സജീവ കേസുകൾ 26 ലക്ഷം കവിഞ്ഞു. മരണസംഖ്യ 1,92,311 ആയി ഉയർന്നു.
Published by: Joys Joy
First published: April 25, 2021, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories