• HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | പ്രധാനമന്ത്രിമാരുടെ ജീവിതം തുറന്ന് കാട്ടി തീൻ മൂർത്തി ഭവനിൽ മ്യൂസിയം; എതിർപ്പുമായി കോൺഗ്രസ്

PM Narendra Modi | പ്രധാനമന്ത്രിമാരുടെ ജീവിതം തുറന്ന് കാട്ടി തീൻ മൂർത്തി ഭവനിൽ മ്യൂസിയം; എതിർപ്പുമായി കോൺഗ്രസ്

മ്യൂസിയം തീന്‍ മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ചത് നെഹ്‌റുവിന്റെ പൈത്യകത്തിന് മങ്ങലേല്‍പ്പിക്കുന്നതിനാണെന്ന് കോണ്‍ഗ്രസ് ആരോപിപിക്കുന്നു.

  • Share this:
    ന്യൂഡൽഹി: 'പ്രധാന്‍മന്ത്രി സംഗ്രഹാലയ മ്യൂസിയം' (Pradhan Mantri Sangrahalaya) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) രാജ്യത്തിന് സമര്‍പ്പിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവനിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

    14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും ഇവിടെ വിശദമാക്കുന്നുണ്ട്. 'പ്രധാനമന്ത്രി സംഗ്രഹാലയ'യുടെ ആദ്യ ടിക്കറ്റ് വാങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചത്.

    മ്യൂസിയം തീന്‍ മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ചത് നെഹ്‌റുവിന്റെ പൈത്യകത്തിന് മങ്ങലേല്‍പ്പിക്കുന്നതിനാണെന്ന് കോണ്‍ഗ്രസ് ആരോപിപിക്കുന്നു. ചരിത്രത്തെ ഇല്ലാതാക്കല്‍ ബി ജെ പി എക്കാലവും ശ്രമിക്കുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

    ഇത്തരത്തില്‍ മ്യൂസിയം രാജ്യത്തിന് സമര്‍പ്പിക്കുന്നതിലൂടെ വ്യത്യസ്ത രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്ന മുന്‍ പ്രധാനമന്ത്രിമാരെ ഒറ്റ കുടക്കീഴില്‍ അടുത്ത തലമുറക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

    Ambedkar Jayanti | അംബേദ്കര്‍ ജയന്തി തമിഴ്നാട്ടില്‍ ഇനി സമത്വ ദിനം; പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്റ്റാലിന്‍

    ഡോ.ബി.ആര്‍ അംബേദ്കറുടെ (BR Ambedkar) ജന്മദിനം തമിഴ്നാട്ടില്‍ ഇനി മുതല്‍ സമത്വ ദിനമായി (Equality Day) ആചരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ (MK Stalin). ഇത് സംബന്ധിച്ച പ്രഖ്യാപനം സ്റ്റാലിന്‍ ഇന്നലെ സഭയില്‍ നടത്തിയിരുന്നു. ഇതോടൊപ്പം തന്തൈ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 സാമൂഹിക നീതി ദിനമായി ആചരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

    അംബേദ്കറുടെ സ്മരണക്കായി എല്ലാവരും ഈ ദിവസം സമത്വ പ്രതിജ്ഞയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമത്വ ദിനാചരണത്തില്‍ സ്റ്റാലിന്‍ സഹപ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെന്നൈയിലെ അംബേദ്കര്‍ സ്മാരകത്തില്‍ അദ്ദേഹത്തിന്‍റെ പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. കൂടാതെ അംബേദ്കറുടെ തിരഞ്ഞെടുത്ത പുസ്കങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുമെന്നും  സ്റ്റാലിന്‍ പറഞ്ഞു.

    വിസികെ,സിപിഎം, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ എന്നിവര്‍ സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
    Published by:Jayashankar AV
    First published: