ടെൻഷനില്ലാതെ പരീക്ഷ എഴുതാം; പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചർച്ച'യിൽ പങ്കെടുക്കാൻ അവസരം

ഒമ്പതിനും 12നും ഇടയിലുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാൻ അവസരമുള്ളത്

News18 Malayalam | news18-malayalam
Updated: December 5, 2019, 9:21 PM IST
ടെൻഷനില്ലാതെ പരീക്ഷ എഴുതാം; പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചർച്ച'യിൽ പങ്കെടുക്കാൻ അവസരം
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • Share this:
പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചർച്ച' പരിപാടി ഏറെ ശ്രദ്ധേയമാണ്. സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കുന്ന തരത്തിൽ കുട്ടികളെ മാറ്റിയെടുക്കുന്ന മാർഗനിർദേശങ്ങൾ കുട്ടികൾക്ക് പ്രധാനമന്ത്രി നൽകാറുണ്ട്. ഇത്തവണ പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാനുള്ള അവസരം പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നു.

ട്വിറ്ററിലൂടെയാണ് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരത്തിന്‍റെ ലിങ്ക് പ്രധാനമന്ത്രി നൽകിയിരിക്കുന്നത്.

 ഒമ്പതിനും 12നും ഇടയിലുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാൻ അവസരമുള്ളത്. അടുത്ത വർഷം ആദ്യമാണ് പരീക്ഷ പെ ചർച്ച നടക്കുന്നത്.
First published: December 5, 2019, 8:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading