HOME » NEWS » India » PM MODI INVITES SAUDI ARABIAS CROWN PRINCE BIN SALMAN TO INDIA LEADERS REVIEW BILATERAL TIES

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ടെലിഫോണിൽ സംസാരിച്ചു; വ്യാപാരവും നിക്ഷേപവും ചർച്ചയായി

സൗദി കിരീടാവകാശിയോട് ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം മോദി ആവർത്തിച്ചു.

News18 Malayalam | news18-malayalam
Updated: March 11, 2021, 4:13 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ടെലിഫോണിൽ സംസാരിച്ചു; വ്യാപാരവും നിക്ഷേപവും ചർച്ചയായി
Bin Salman
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൌ​​ദുമായി ടെലിഫോണിൽ സംസാരിച്ചു. 2019 ൽ സ്ഥാപിതമായ ഉഭയകക്ഷി നയതന്ത്ര പങ്കാളിത്ത കൗൺസിലിന്റെ പ്രവർത്തനം ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യ-സൗദി പങ്കാളിത്തത്തിലെ സ്ഥിരമായ വളർച്ചയെക്കുറിച്ച് സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംഭാഷണത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വ്യാപിപ്പിക്കാനുള്ള ആഗ്രഹം നരേന്ദ്ര മോദി പ്രകടിപ്പിച്ചതായി പിഎംഒ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സൗദി നിക്ഷേപകർക്ക് നൽകുന്ന അവസരങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ആവേശത്തിൽ COVID-19 നെതിരായ പരസ്പരം സഹകരിക്കുന്നത് തുടരാൻ ഇരുവരും സമ്മതിച്ചതായി പ്രസ്താവനയിൽ പറയുന്നു.

സൗദി കിരീടാവകാശിയോട് ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം മോദി ആവർത്തിച്ചു. പരസ്പര താൽപ്പര്യത്തിന്റെ പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങൾ അവർ അവലോകനം ചെയ്തു, പി എം ഒ പറഞ്ഞു.

Also Read- കോവിഡ് പോരാട്ടത്തിൽ മുൻനിരയിൽ; വാക്സിൻ നയത്തിൽ വേറിട്ടുനിൽക്കുന്നു; ഇന്ത്യയെ പ്രശംസിച്ച് ഗീത ഗോപിനാഥ്

കൊറോണ വൈറസ് (കോവിഡ് -19) പകർച്ചവ്യാധിക്കെതിരെ പരസ്പരം പിന്തുണ നൽകുന്നതിന് ഇരു നേതാക്കളും സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് -19 മഹാമാരി മൂലമുണ്ടായ വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിളിച്ചു ആറുമാസത്തിന് ശേഷമാണ് ടെലിഫോണിക് സംഭാഷണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വ്യാപിപ്പിക്കാനുള്ള ആഗ്രഹം മോദി സൗദി നേതാവുമായി ചർച്ച ചെയ്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സൗദി നിക്ഷേപകർക്ക് നൽകുന്ന അവസരങ്ങളും ശ്രദ്ധയിൽപ്പെടുത്തി. പരസ്പര താൽപ്പര്യത്തിന്റെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവർ അവലോകനം ചെയ്തു. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മോഡിയും കിരീടാവകാശി സൽമാനും പ്രത്യേക സൗഹൃദത്തിന്റെയും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ജനങ്ങളുമായുള്ള ബന്ധത്തിൽ തുടർന്നും പിന്തുണ നൽകി.

നേരത്തെ തന്നെ ഇന്ത്യ സന്ദർശിക്കാനുള്ള സൗദി കിരീടാവകാശിക്കുള്ള ക്ഷണം പ്രധാനമന്ത്രി ആവർത്തിച്ചു. രണ്ട് വർഷം മുമ്പ് ഫെബ്രുവരിയിലാണ് സൗദി നേതാവ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സംയുക്ത പ്രസ്താവനയിൽ ഇരു നേതാക്കളും ഭീകരതക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും തീവ്രവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്താൻ “സമ്മതിക്കുകയും” ചെയ്തു.

ജി -20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും 2018 ൽ ബ്യൂണസ് അയേഴ്സിൽ കൂടിക്കാഴ്ച നടത്തി, അവിടെ ഇന്ത്യയിലെ ഊർജ്ജം, അടിസ്ഥാന സൌകര്യങ്ങൾ, പ്രതിരോധ മേഖലകൾ എന്നിവ ഉയർത്തുന്നതിന് നേതൃത്വ തലത്തിൽ ഒരു സംവിധാനം രൂപീകരിക്കാൻ ഇരു നേതാക്കലും തീരുമാനിച്ചു. സാമ്പത്തിക, സാംസ്കാരിക, ഊർജ്ജ ബന്ധങ്ങൾ കൂടുതൽ ഉയർത്തുന്നതിനുള്ള മാർഗങ്ങളും അവർ ചർച്ച ചെയ്തിരുന്നു.

Key Words- PM Narendra Modi, PM Modi Invites Saudi Arabia's Crown Prince Bin Salman, Saudi Arabia's Crown Prince Bin Salman, Bilateral Ties
Published by: Anuraj GR
First published: March 11, 2021, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories