'യുവാക്കൾ ജോലി ചോദിക്കുമ്പോൾ സർക്കാർ അവരോട് പറയുന്നു, ചന്ദ്രനെ നോക്കാൻ'; കേന്ദ്രത്തിനെതിരെ രാഹുൽ

ആര്‍ട്ടിക്കിള്‍ 370നെ കുറിച്ചും ചന്ദ്രയാനെ കുറിച്ചും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കുന്നത്. 

News18 Malayalam | news18-malayalam
Updated: October 13, 2019, 7:09 PM IST
'യുവാക്കൾ ജോലി ചോദിക്കുമ്പോൾ സർക്കാർ അവരോട് പറയുന്നു, ചന്ദ്രനെ നോക്കാൻ'; കേന്ദ്രത്തിനെതിരെ രാഹുൽ
news18
  • Share this:
ലാത്തൂർ: രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി അമിത് ഷായെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി എം.പി.

യുവാക്കൾ ജോലി എവിടെയെന്നു ചോദിക്കുമ്പോൾ കേന്ദ്ര സർക്കാർ ചന്ദ്രനെ നോക്കാൻ പറയുകയാണ്. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചന്ദ്രയാന്‍ ദൗത്യത്തെ കൂട്ടുപിടിക്കുകയാണ്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

ആര്‍ട്ടിക്കിള്‍ 370നെ കുറിച്ചും ചന്ദ്രയാനെ കുറിച്ചും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കുന്നത്. 15 സമ്പന്നരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. നോട്ട് നിരോധനം ഗുണം ചെയ്തില്ലെങ്കില്‍ തന്നെ തൂക്കിലേറ്റിക്കോളൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നോട്ട് നിരോധനം ആര്‍ക്കാണ് ഗുണം ചെയ്തതെന്നും രാഹുൽ ചോദിച്ചു.

Also Read അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനായ മലയാളിയുടെ വീട്ടിൽ റെയ്ഡ്: രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്

First published: October 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading