പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി; മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയച്ച റിക്ഷാക്കാരനെ കാണാൻ

കേവതിന്‍റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച പ്രധാനമന്ത്രി കുടുംബാംഗങ്ങളുടെ സുഖവിവരങ്ങളും അന്വേഷിച്ചു.

News18 Malayalam | news18
Updated: February 18, 2020, 1:05 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി; മകളുടെ വിവാഹത്തിന് ക്ഷണക്കത്ത് അയച്ച റിക്ഷാക്കാരനെ കാണാൻ
റിക്ഷാവാല മംഗൾ കേവതിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയപ്പോൾ
  • News18
  • Last Updated: February 18, 2020, 1:05 PM IST
  • Share this:
വാരണാസി: മകളുടെ വിവാഹത്തിന്‍റെ ക്ഷണക്കത്ത് അയച്ച റിക്ഷാവാല മംഗൾ കേവതിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. തന്‍റെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ എത്തിയപ്പോഴാണ് മംഗൾ കേവതിനെ കാണാൻ മോദി സമയം കണ്ടെത്തിയത്. ഫെബ്രുവരി 16ന് ആയിരുന്നു ആ കൂടിക്കാഴ്ച. തന്‍റെ മകളുടെ വിവാഹത്തിന്‍റെ ക്ഷണക്കത്ത് ഇദ്ദേഹം പ്രധാനമന്ത്രി മോദിക്ക് അയച്ചിരുന്നു.

കേവതിന്‍റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച പ്രധാനമന്ത്രി കുടുംബാംഗങ്ങളുടെ സുഖവിവരങ്ങളും അന്വേഷിച്ചു. സ്വച്ച് ഭാരത് അഭിയാന് കേവത് നൽകുന്ന സേവനങ്ങളെ കേവത് നൽകുന്ന സംഭാവനയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കേവത് സ്വന്തം നിലയിൽ തന്‍റെ ഗ്രാമത്തിലെ ഗംഗാനദീതീരം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ വിരാട് കോഹ്ലി ഒന്നാമൻ; നേട്ടം പ്രധാനമന്ത്രി മോദിയെ ബഹുദൂരം പിന്നിലാക്കി

അതേസമയം, കേവതിന്‍റെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി മോദി നേരത്തെ തന്നെ ആശംസാകാർഡ് അയച്ചിരുന്നു.

'മകളുടെ വിവാഹത്തിന് ഏറ്റവും ആദ്യം ക്ഷണക്കത്ത് അയച്ചത് പ്രധാനമന്ത്രിക്ക് ആയിരുന്നു. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ ഓഫീസിലേക്ക് ആയിരുിന്നു ക്ഷണക്കത്ത് അയച്ചത്. ഫെബ്രുവരി എട്ടിന് ഞങ്ങൾക്ക് പ്രധാനമന്ത്രിയിൽ നിന്നുള്ള ആശംസാസന്ദേശം അയച്ചു. ഞങ്ങൾക്ക് ഇത് വളരെ സന്തോഷം പകരുന്നത് ആയിരുന്നു' - കേവത് പറഞ്ഞു.
First published: February 18, 2020, 1:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading