HOME /NEWS /India / NEWS 18 EXCLUSIVE INTERVIEW:'ന്യായ് എന്ന പേരിലൂടെ 60 വർഷം അനീതി കാട്ടിയെന്ന് അവർ സമ്മതിക്കുന്നു'; കോൺഗ്രസിന്റെ പ്രകടനപത്രികയെ കളിയാക്കി മോദി

NEWS 18 EXCLUSIVE INTERVIEW:'ന്യായ് എന്ന പേരിലൂടെ 60 വർഷം അനീതി കാട്ടിയെന്ന് അവർ സമ്മതിക്കുന്നു'; കോൺഗ്രസിന്റെ പ്രകടനപത്രികയെ കളിയാക്കി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

'സംഝോധ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരപരാധികളായവരെ നിങ്ങൾ ജയിലിൽ അടച്ചു. കള്ളക്കേസിൽ എത്രയോ വർഷങ്ങളായി അവർ ജയിലിലായിരുന്നു. അവർ നീതി ചോദിക്കുകയാണ്. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് നിങ്ങൾ ഹിന്ദു ഭീകരർ എന്ന പദം ചാർത്തി നൽകി. ഇവർ നീതി ചോദിക്കുകയാണ്. എന്തിനാണ് അവരെ ഭീകരവാദികളായി മുദ്രകുത്തിയതെന്ന് അറിയാനുള്ള അവകാശം അവർക്കുണ്ട്'

കൂടുതൽ വായിക്കുക ...
  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ന്യായ് (നീതി) നടപ്പാക്കുമെന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം, അധികാരത്തിലിരുന്ന 60 വർഷക്കാലം അവർ ജനങ്ങളോട് നീതി ചെയ്തിട്ടില്ലെന്ന് തുറന്നുസമ്മതിക്കലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ എൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ല്യൂസീവ് അഭിമുഖത്തിലാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ തുറന്നടിച്ചത്. മിനിമം വേതനം എല്ലാവർക്കും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് 'അബ് ന്യായ് ഹോഗ' ( ഇനി എല്ലാവർക്കും നീതി ലഭിക്കും) എന്ന് പ്രഖ്യാപിച്ചിരുന്നു.

    'അവരുടെ മുഖ്യതെരഞ്ഞെടുപ്പ് മുദ്രാവാക്യം ഇനി നീതി ലഭിക്കും എന്നതാണ്. ഇതിലൂടെ 60 വർഷത്തെ ഭരണകാലത്ത് നീതി ചെയ്തില്ലെന്ന് അവർ‌ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണ്'- മോദി പറഞ്ഞു. രാജ്യത്തെ വിവിധ വിഭാഗങ്ങൾ കോൺഗ്രസിന്റെ ചെയ്തികളിൽ നിന്ന് മോചനം പ്രതീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    '1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ ഇരകള്‍ക്ക് നീതി ലഭിച്ചോ? മുത്തലാഖിന്റെ ഇരകൾക്ക് നീതി ലഭിക്കുന്നതോ? കടം എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കർഷകരുടെ കാര്യമോ? പത്ത് ദിവസത്തിനുള്ളിൽ നീതി കിട്ടുമെന്നായിരുന്നു നിങ്ങൾ പ്രഖ്യാപിച്ചത്. ഇപ്പോൾ 100 ദിവസമായി. എപ്പോഴായിരിക്കും അവർക്ക് നീതി ലഭിക്കുക'- മോദി ചോദിച്ചു.

    ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ- ' മഹാനായ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കള്ളകേസുണ്ടാക്കി ജയിലിലടച്ചു. ഇത് ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് തന്നെ തിരിച്ചടി സൃഷ്ടിച്ചു. നമ്പി നാരായണൻ നീതി തേടുകയാണ്'.

    സംഝോധ എക്സപ്രസ് സ്ഫോടനത്തെ തുടർന്ന് ഹിന്ദു വർഗീയത എന്ന് വിളിച്ചതിനും കോൺഗ്രസിനെ മോദി വിമർശിച്ചു. രാജ്യത്തെ ഹിന്ദുക്കൾ നീതി ആവശ്യപ്പെടുകയാണ്. 'സംഝോധ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരപരാധികളായവരെ നിങ്ങൾ ജയിലിൽ അടച്ചു. കള്ളക്കേസിൽ എത്രയോ വർഷങ്ങളായി അവർ ജയിലിലായിരുന്നു. അവർ നീതി ചോദിക്കുകയാണ്. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് നിങ്ങൾ ഹിന്ദു ഭീകരർ എന്ന പദം ചാർത്തി നൽകി. ഇവർ നീതി ചോദിക്കുകയാണ്. എന്തിനാണ് അവരെ ഭീകരവാദികളായി മുദ്രകുത്തിയതെന്ന് അറിയാനുള്ള അവകാശം അവർക്കുണ്ട്' - മോദി പറഞ്ഞു.

    ബി ആർ അംബേദ്കർ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ പട്ടേൽ എന്നിവർക്ക് ചരിത്രത്തിൽ സ്ഥാനം നിഷേധിച്ചത് കോൺഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. 'നീതി വേണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നു ഉയരുകയാണ്. പക്ഷെ കോൺഗ്രസിന് നീതി നൽകാനാകില്ല'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

    (അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)

    ' isDesktop="true" id="104757" youtubeid="h0KXnhV7wSY" category="india">

    First published:

    Tags: 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Congress, Congress President Rahul Gandhi, Election 2019, Election campaign, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, General elections 2019, Haritha kerala mission, Moratorium issue, Narendra modi, Rahul gandhi, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, രാഹുൽ ഗാന്ധി