ഇന്റർഫേസ് /വാർത്ത /India / നേതാജിക്ക് ജയ് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നേതാജിക്ക് ജയ് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന് ജയ് വിളിച്ച് ആസാദ് ഹിന്ദ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് അവഗണിച്ച നേതാക്കളെ ആദരിക്കുന്ന സംസ്കാരമാണ് കേന്ദ്രസർക്കാർ വളർത്തിക്കൊണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേതാജി സ്ഥാപിച്ച ആസാദ് ഹിന്ദ് ഗവൺമെന്‍റിന്‍റെ വാർഷികദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി.

    നേതാജിക്ക് ജയ് വിളിപ്പിച്ചായിരുന്നു ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ തുടക്കം. ആദ്യമായാണ് ആസാദ് ഹിന്ദ് ദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാഷ്ട്രീയ മുന വെച്ചുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

    ശബരിമല- മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാര്‍ ക്ഷേത്രങ്ങളിൽ ദർശനം നടത്തി

    രാജ്യത്തെ സേവിച്ച എല്ലാ നേതാക്കളോടുമുള്ള ആദരവാണിത്. അംബേദ്കർ, സർദാർ വല്ലഭായി പട്ടേൽ പട്ടേൽ തുടങ്ങിയ നേതാക്കളെയും അവർ നൽകിയ സംഭാവനകളെയും രാജ്യം സ്മരിക്കുന്നു.

    'ശബരിമല'യിൽ ഓർഡിനൻസ് തർക്കവുമായി രാഷ്ട്രീയനേതാക്കൾ

    ആസാദ് ഹിന്ദ് ഫൗജ് നേതൃത്വത്തിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിലെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. 1943 ഒക്ടോബർ 21നായിരുന്നു സുഭാഷ് ചന്ദ്രബോസ് ഹിന്ദ് ഗവൺമെന്‍റ് സ്ഥാപിച്ചത്. ദേശീയ പൊലീസ് സ്മാരകവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന പൊലീസ് സേനകളിൽ സേവനം ചെയ്യവേ ജീവൻ വെടിഞ്ഞവരുടെ സ്മരണാർത്ഥമാണ് സ്മാരകം. 238 ടൺ ഭാരമുള്ള ഒറ്റ ഗ്രാനൈറ്റ് ശിലയിലാണ് സ്തൂപം.

    First published:

    Tags: Narendra modi, Netaji Narendra Modi, Netaji Subhas Chandra Bose, Prime Minister, നേതാജി സുഭാഷ് ചന്ദ്രബോസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി