• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രക്ഷാപ്രവർത്തനത്തിലെ നായകർ സൈന്യമാണെന്ന് പ്രധാനമന്ത്രി


Updated: August 26, 2018, 1:33 PM IST
രക്ഷാപ്രവർത്തനത്തിലെ നായകർ സൈന്യമാണെന്ന് പ്രധാനമന്ത്രി
PM Narendra Modi (File Photo_

Updated: August 26, 2018, 1:33 PM IST
ന്യൂഡൽഹി: സൈന്യമാണ് കേരളത്തിലെ പ്രളയ രക്ഷാപ്രവർത്തനത്തിലെ നായകർ എന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. ജനങ്ങളുടെ പ്രയത്നത്തിലൂടെയും ഉത്സാഹത്തിലൂടെയും കേരളം വീണ്ടും എഴുന്നേറ്റു നിൽക്കുമെന്നു ഉറപ്പുണ്ട്. രാജ്യത്തെ 125 കോടി ജനങ്ങളും കേരളത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുകയാണെന്നും മോഡി പറഞ്ഞു.

മൻ കി ബാത്ത് റേഡിയോ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെ പ്രളയ ബാധിതർക്കൊപ്പമാണ് രാജ്യമെന്ന് പ്രഖ്യാപിച്ചത്. ജീവൻ പോയവർക്ക് അത് തിരിച്ചു നൽകാൻ ആകില്ല. എന്നാൽ 125 കോടി ജനങ്ങൾ കേരളത്തോടൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുന്നു. പ്രകൃതി ദുരന്തത്തിൽ നിന്ന് എളുപ്പം മുക്തരാകാൻ കഴിയട്ടെയെന്ന് ഓണവേളയിൽ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈന്യം കേരളത്തിലെ രക്ഷാപ്രവർത്തനത്തിലെ നായകർ. പ്രളയത്തിൽപെട്ടവരെ രക്ഷിക്കാനുള്ള ഒരു അവസരവും സൈനിക വിഭാഗങ്ങൾ പാഴാക്കിയില്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവർ കേരളത്തിന് സഹായങ്ങൾ നൽകുന്നുണ്ടെന്നും എല്ലാവരും ചേർന്ന് കേരളത്തിന്റെ ദുഃഖവും കഷ്ടതകളും പങ്കിടുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
First published: August 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍