കേരളജനതയെ പ്രകീർത്തിച്ച് മോദി; രണ്ടാമതും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ 'മൻ കി ബാത്'
കേരളജനതയെ പ്രകീർത്തിച്ച് മോദി; രണ്ടാമതും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ 'മൻ കി ബാത്'
ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ 78 വനിതകൾ ലോക്സഭയിൽ എത്തിയത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
Last Updated :
Share this:
ന്യൂഡൽഹി: രണ്ടാമതും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യ 'മൻ കി ബാതി'ൽ കേരളത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും വായനശാലകൾ ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇടുക്കി ജില്ലയിലെ വായനശാലയുടെ പേര് എടുത്ത് പറയുകയും ചെയ്തു.
ഇടുക്കിയിലെ ഇടമലക്കുടിയിലുള്ള അക്ഷര ലൈബ്രറി വനമേഖലയിൽ ഉള്ളതാണെന്നും അധ്യാപകനായ പി.കെ മുരളീധരനും ചായക്കടക്കാരനായ പി.വി ചിന്നത്തമ്പിയുമാണ് ലൈബ്രറിക്ക് പിന്നിലെന്നും പ്രധാനമന്ത്രി പരാമർശിച്ചു.
അതേസമയം, കേദർനാഥ് യാത്രയെ രാഷ്ട്രീയവൽക്കരിച്ചതിന് എതിരെയും പ്രധാനമന്ത്രി രംഗത്തെത്തി. കേദർനാഥ് യാത്രയെ ചിലർ രാഷ്ട്രീയവത്കരിച്ചു. എന്നാൽ, ആത്മീയതയുടെ ഭാഗമായാണ് കേദാർനാഥിൽ പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തിരാവസ്ഥ കാലത്തെപ്പറ്റിയും മൻ കി ബാതിൽ പരാമർശം ഉണ്ടായി. അടിയന്തരാവസ്ഥ കാലത്ത് അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ജനാധിപത്യമാണ് നമ്മുടെ പാരമ്പര്യമെന്നും ജനാധിപത്യമാണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ 78 വനിതകൾ ലോക്സഭയിൽ എത്തിയത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.