HOME » NEWS » India »

അവിനാശി അപകടം: കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ന് പുലർച്ചെയാണ് തിരുപ്പൂരിലെ അവിനാശിയിൽ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്

News18 Malayalam | news18
Updated: February 20, 2020, 2:49 PM IST
അവിനാശി അപകടം: കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
News18
  • News18
  • Last Updated: February 20, 2020, 2:49 PM IST
  • Share this:
ന്യൂഡൽഹി: തിരുപ്പൂരിലെ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ കടുത്ത ദുഃഖം അറിയിച്ച പ്രധാനമന്ത്രി, വേദനയുടെ ഈ സമയത്ത് തന്റെ ചിന്തയും പ്രാർഥനയും മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണെന്നാണ് ട്വിറ്ററിൽ കുറിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ന് പുലർച്ചെയാണ് തിരുപ്പൂരിലെ അവിനാശിയിൽ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Also Read-തിരുപ്പൂർ ബസ് അപകടം: മന്ത്രിമാരായ എ കെ ശശീന്ദ്രനും വി എസ് സുനിൽകുമാറും തമിഴ്നാട്ടിലേക്ക്

കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരുഭാഗം ഏതാണ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എറണാകുളം ഡിപ്പോയിലെ വാഹനമാണ് അപകടത്തില്‍ പെട്ടത്. 48 പേരായിരുന്നു ബസിലുണ്ടായിരുന്നത്.

 

First published: February 20, 2020, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories