നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Man vs Wild: ബെയർ ഗ്രിൽസിന് തന്റെ ഹിന്ദി മനസിലായതെങ്ങനെയെന്ന് വെളിപ്പെടുത്തി മോദി

  Man vs Wild: ബെയർ ഗ്രിൽസിന് തന്റെ ഹിന്ദി മനസിലായതെങ്ങനെയെന്ന് വെളിപ്പെടുത്തി മോദി

  വ്യത്യസ്ത ഭാഷക്കാരായിട്ടും പരസ്പരം പറഞ്ഞ കാര്യങ്ങൾ ഇരുവരും അനായാസം മനസിലാക്കിയെടുത്തിരുന്നു.

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ പ്രശസ്ത ഷോ മാൻ VS വൈൽഡിൽ ഒരു എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ എപ്പിസോഡിൽ മോദി ഹിന്ദിയിലായിരുന്നു സംസാരിച്ചത്. എന്നാൽ ഈ ഭാഷ ഇംഗ്ലീഷുകാരനായ ബെയർ ഗ്രിൽസിന് മനസിലാവുകയും ചെയ്തു.

   Also Read-Man Vs Wild: ബെയർ ഗ്രിൽസിനൊപ്പം ഡിസ്കവറിയിൽ നരേന്ദ്ര മോദി 

   വ്യത്യസ്ത ഭാഷക്കാരായിട്ടും പരസ്പരം പറഞ്ഞ കാര്യങ്ങൾ ഇരുവരും അനായാസം മനസിലാക്കിയെടുത്തതെങ്ങനെയെന്നായിരുന്നു പ്രേക്ഷകരുടെ സംശയം മുഴുവൻ.. ഇപ്പോൾ  സംശയത്തിന് മറുപടിയുമായി മോദി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

   Also Read-മോദിയുടെ മാൻ vs വൈൽഡ് ഏപ്പിസോഡ് കണ്ടവർ ഗൂഗിളിൽ തെരഞ്ഞത് നമ്മുടെ കറിവേപ്പിലയെ കുറിച്ച്

   മൻ കീ ബാത്ത് പരിപാടിയിലൂടെയായിരുന്നു മോദി പ്രേക്ഷക സംശയത്തിന് മറുപടി നൽകിയത്. "യാതൊരു നിഗൂഢതയും ഇക്കാര്യത്തിലില്ല.. ബെയർ ഗ്രില്ലുമായുള്ള എന്റെ ആശയവിനിമയത്തിനായി സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്.. ഞാൻ എന്തെങ്കിലും പറയുമ്പോൾ അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഗ്രിൽസിന്റെ കാതിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണത്തിലേക്ക് ട്രാൻസ്മിറ്റ് ചെയ്യപ്പെടും.. ഇതാണ് ഞങ്ങളുടെ സംഭാഷണം ലളിതമാക്കിയത്... " മോദി പറഞ്ഞു

   First published:
   )}