'വിയർപ്പുകൊണ്ട് മസ്സാജ് ചെയ്യും'; മുഖത്തെ തിളക്കത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി

ദിവസത്തില്‍ നാലു തവണയെങ്കിലും വിയർക്കുന്നവരുണ്ടോ എന്ന് കുട്ടികളോട് പ്രധാനമന്ത്രി ചോദിച്ചു.

News18 Malayalam | news18-malayalam
Updated: January 25, 2020, 6:06 PM IST
'വിയർപ്പുകൊണ്ട് മസ്സാജ് ചെയ്യും'; മുഖത്തെ തിളക്കത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി
News18
  • Share this:
ന്യൂഡല്‍ഹി: തന്റെ മുഖം തിളങ്ങുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തശേഷം പുരസ്‌കാര ജേതാക്കളായ കുട്ടികളോട് സംവദിക്കുമ്പോഴാണ് മോദി തന്റെ സൗന്ദര്യരഹസ്യവും ജീവിതവിജയത്തിനുള്ള പാഠങ്ങളും പങ്കുവെച്ചത്.

'താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്രയും തിളക്കം ലഭിച്ചതെന്ന് പലരും എന്നോട് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ചോദിച്ചിട്ടുണ്ട്. എനിക്കതിന് വളരെ ലളിതമായ ഉത്തരമുണ്ട്. ഞാന്‍ കഠിനമായി ജോലി ചെയ്യും. നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കല്‍ എന്റെ മുഖത്തിന് മസ്സാജിന്റെ ഫലമാണ് നല്‍കുന്നത്. അതെന്റെ മുഖത്തിന് തേജസ്സ് നല്‍കുന്നു' - മോദി കുട്ടികളോട് പറഞ്ഞു.

Also Read- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും; സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനം

ദിവസത്തില്‍ നാലു തവണയെങ്കിലും വിയർക്കുന്നവരുണ്ടോ എന്ന് കുട്ടികളോട് പ്രധാനമന്ത്രി ചോദിച്ചു. കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസ്സിലാക്കിവയ്ക്കണം. കഠിനമായി അധ്വാനിക്കുകയും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യണം. ജീവിതത്തില്‍ എത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചാലും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. - മോദി പറഞ്ഞു.

ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ കൂടാതെ കല, സംസ്‌കാരം, കണ്ടുപിടിത്തങ്ങള്‍, പഠനം, സാമൂഹ്യസേവനം, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നേടിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 49 കുട്ടികളുമായാണ് മോദി സംവദിച്ചത്.

  
First published: January 25, 2020, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading