• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

NEWS 18 EXCLUSIVE INTERVIEW: ആർട്ടിക്കിൾ 370 ജമ്മു & കശ്മീരിന്‍റെ വികസനത്തിന് തടസമെന്ന് പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ നയതന്ത്രങ്ങൾ ആയിരുന്നു താഴ്വരയുടെ വികസനത്തിന് തടസമായി നിൽക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

news18
Updated: April 9, 2019, 7:28 PM IST
NEWS 18 EXCLUSIVE INTERVIEW: ആർട്ടിക്കിൾ 370 ജമ്മു & കശ്മീരിന്‍റെ വികസനത്തിന് തടസമെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: April 9, 2019, 7:28 PM IST IST
  • Share this:
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന്‍റെ വികസനത്തെ തടസപ്പെടുത്തുന്ന ആർട്ടിക്കിൾ 35എയും ആർട്ടിക്കിൾ 370ഉം ഉൾപ്പെടെയുള്ളതിലാണ് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

"അവിടെയുള്ള രാഷ്ട്രീയ കുടുംബങ്ങളാണ് കശ്മീരിലെ ഏറ്റവും വലിയ പ്രശ്നങ്ങൾ. അവർ പ്രശ്നങ്ങളെ മുതലെടുക്കുകയാണ്. കശ്മീരിലെ സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ അവർ തയ്യാറാകുന്നില്ല. പൊതുവികാരം അവർ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. കശ്മീരിലെ ജനങ്ങൾക്ക് രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നുള്ള മോചനമാണ് വേണ്ടത്" - പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.

"അക്രമികളെ സംരക്ഷിക്കാനായി കശ്മീരിൽ കല്ലെറിയുന്നവർക്ക് പാകിസ്ഥാൻ സഹായം ലഭിക്കുന്നു. തീവ്രവാദികളെ എൻ.ഐ.എ അടിച്ചമർത്തുമ്പോൾ ആളുകൾ അവരുടെ വീടിനു പുറത്തിറങ്ങി നിന്ന് കൈയടിക്കുന്നു. കഴിഞ്ഞ 50 വർഷമായി അവരുടെ വികാരങ്ങളെ കവർച്ച ചെയ്യുന്ന രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നൊരു മോചനമാണ് കശ്മീർ ആഗ്രഹിക്കുന്നത്. അത്തരം ആളുകൾ മാറണമെന്നാണ് കശ്മീർ ആഗ്രഹിക്കുന്നത്. ചിലപ്പോൾ അത് ആർട്ടിക്കിൾ 35 എ ആകാം അല്ലെങ്കിൽ 370 ആകാം." - പ്രധാനമന്ത്രി പറഞ്ഞു.

NEWS18 EXCLUSIVE INTERVIEW | മായാവതി മുങ്ങുന്ന കപ്പൽ; പിടിച്ചുനിൽക്കാൻ മുസ്ലിങ്ങളുടെ പിന്തുണ തേടുന്നുവെന്ന് പ്രധാനമന്ത്രി മോദി

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ നയതന്ത്രങ്ങൾ ആയിരുന്നു താഴ്വരയുടെ വികസനത്തിന് തടസമായി നിൽക്കുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നിക്ഷേപവും തൊഴിലവസരങ്ങളും ജമ്മു കശ്മീരിൽ വേണം. വികസനത്തിന്‍റെ വഴികളിൽ ആർട്ടിക്കിൾ 35എയും 370 മാണ്. ആരും അങ്ങോട്ട് നിക്ഷേപം നടത്താൻ പോകാൻ തയ്യാറല്ല. നമുക്ക് അവിടെ ഐഐഎമ്മുകൾ പണി കഴിപ്പിക്കാൻ കഴിയും. എന്നാൽ, പ്രൊഫസർമാർ അങ്ങോട്ട് പോകാൻ തയ്യാറാകില്ല, കാരണം അവരുടെ കുട്ടികൾക്ക് അവിടെ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കില്ല. അവർക്ക് അവിടെ വീട് കണ്ടെത്താൻ കഴിയില്ല. ഇതെല്ലാം ജമ്മു കശ്മീരിന്‍റെ താൽപര്യങ്ങളെ ഹനിക്കുകയാണ്. പണ്ഡിറ്റ് നെഹ്റുവിന്‍റെ നയതന്ത്രങ്ങളാണ് ജമ്മു കശ്മീരിന്‍റെ വികസനത്തിന് തടസമായി നിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇത് പുനഃപരിശോധിക്കേണ്ടതാണ്." - പ്രധാനമന്ത്രി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ അധികാരത്തിൽ വരികയാണെങ്കിൽ ആർട്ടിക്കിൾ 370 അസാധുവാക്കുമെന്ന് ബി.ജെ.പിയുടെ പ്രകടനപത്രികയായ സങ്കൽപ് പത്രയിൽ വാഗ്ദാനം നൽകുന്നുണ്ട്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയൽ അല്ലാതെ പ്രത്യേകിച്ച് വേറെയൊന്നും ചെയ്യാനില്ലെന്ന് നേരത്തെ കേന്ദ്രമന്ത്രി രാജ് നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. അതേസമയം, കശ്മീരിന്‍റെ സ്വയം ഭരണാധികാരത്തിനായി, സ്വന്തമായി പ്രസിഡന്‍റും പ്രധാനമന്ത്രിയും വേണമെന്ന് ഉൾപ്പെടെ, തന്‍റെ പാർട്ടി കഠിനാദ്ധ്വാനം ചെയ്യുകയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Loading...

ജമ്മു കശ്മീരിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ഒരാൾ പറയുന്നു ജമ്മു കശ്മീരിന് ഒരു പ്രധാനമന്ത്രി വേണമെന്ന്. ഇങ്ങനെയൊരാൾ പറയുമ്പോൾ ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തു കളയുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു.

First published: April 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...