നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അത്യന്തം വേദനാജനകം; ഔറംഗാബാദ് ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

  അത്യന്തം വേദനാജനകം; ഔറംഗാബാദ് ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

  സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും, മന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തിയതായും പ്രധാനമന്ത്രി

  PM Modi

  PM Modi

  • Share this:
   ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 പേർ ട്രെയിൻ ഇടിച്ച് മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

   അപകടം അത്യന്തം വേദനാജനകം. അപകടത്തിന്റെ സ്ഥിതിഗതികൾ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഇത് സംബന്ധിച്ച കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തിയതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
   You may also like:'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി [NEWS]മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക് [NEWS]Reliance Jio And Vista Equity Partners Deal: വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]
   മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 15 കുടിയേറ്റ തൊഴിലാളികൾ ചരക്ക് ട്രെയിനിടിച്ച് മരിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. ജൈനയില്‍ നിന്ന് ബുസാവലിലേക്ക് 157 കിലോമീറ്റര്‍ ദൂരം കാല്‍നടയായി യാത്ര ചെയ്ത തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. യാത്രക്കിടയിൽ ഇവര്‍ ട്രാക്കുകളില്‍ ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിന് കാരണമായത്.

   First published: