News18 MalayalamNews18 Malayalam
|
news18
Updated: December 12, 2019, 1:14 PM IST
Narendra-Modi
- News18
- Last Updated:
December 12, 2019, 1:14 PM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ലോക് സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയ സാഹചര്യത്തിൽ അസം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധം പ്രകടനങ്ങൾ സംഘർഷാവസ്ഥയിലേക്ക് എത്തുന്ന സാഹചര്യത്തിൽ
പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണവുമായി എത്തിയത്.
"പൗരത്വ ഭേഗഗതി ബിൽ പാസാക്കിയതിൽ അസമിലെ എന്റെ സഹോദരി - സഹോദരൻമാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങളുടെ അവകാശങ്ങളും അനുപമമായ സ്വത്വ ബോധവും മനോഹരമായ സംസ്കാരവും ആരും നിങ്ങളിൽ നിന്ന് എടുത്തു മാറ്റില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു. അത് കൂടുതൽ പുഷ്ടിയോടെ തഴച്ചുവളരുക തന്നെ ചെയ്യു" - പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ അസം ജനതയ്ക്ക് ഉറപ്പ് നൽകി.
അതേസമയം, ബില്ലിനെതിരെ അസമിൽ കനത്ത പ്രതിഷേധമാണ്. പ്രതിഷേധത്തെ തുടർന്ന് നിരവധി ട്രയിനുകൾ റദ്ദാക്കിയിരുന്നു.
സംസ്ഥാനത്ത് അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും ചെയ്തു. തിങ്കളാഴ്ച ലോക്സഭയിൽ പാസായ ബിൽ ബുധനാഴ്ച രാജ്യസഭയിലും പാസായതോടെയാണ് അസമിൽ സംഘർഷം വ്യാപകമായത്.
Published by:
Joys Joy
First published:
December 12, 2019, 1:14 PM IST