ന്യൂഡൽഹി: കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കുറച്ച് ഭേദപ്പെട്ട നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം' എടുത്തതിന്റെ ഫലമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോയിഡ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ കോവിഡ് 19 പരിശോധന സംവിധാനങ്ങൾ വിർച്വലായി ലോഞ്ച് ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തതിനെ തുടർന്ന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. പല വലിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്നും അദ്ദേഹം പറഞ്ഞു.
You may also like:സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം [NEWS]ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ [NEWS] കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്ക്: കെ. സുരേന്ദ്രൻ [NEWS]
ഇന്ത്യയിൽ ദിവസേന രോഗമുക്തി നേടുന്നവരുടെ നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈറസിൽ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് എത്താൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിർച്വൽ ലോഞ്ച് പരിപാടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായ ഉദ്ദവ് താക്കറെ, മമത ബാനർജി, യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.
കൊറോണ ചികിത്സയ്ക്ക് ആവശ്യമായ ആരോഗ്യസംവിധാനങ്ങൾ അതിവേഗം വികസിപ്പിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 ന്റെ തുടക്കത്തിൽ 15,000 കോടി രൂപയുടെ പാക്കേജ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന്റെ കാരണവും മോദി വ്യക്തമാക്കി.
ജനുവരിയിൽ രാജ്യത്ത് ഒരു കോവിഡ് പരിശോധന ലാബ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ 1300 ലാബുകൾ സജ്ജമായിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.