ഹൈന്ദവർ ആരും തന്നെ ഭീകരവാദപ്രവർത്തനങ്ങളിൽ ഏര്‍പ്പെടുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം വർധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമർശം. കേരളത്തിലെ വയനാട്ടിലും അമേഠിയിലും മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ വിമർശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.
Also Read-
വ്യാവസായിക തലസ്ഥാനം ആർക്കൊപ്പം ?
ഹൈന്ദവരെ ഭയമായതു കൊണ്ടാണ് രാഹുൽ ന്യൂനപക്ഷ ഭൂരിപക്ഷമുള്ള വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതെന്നായിരുന്നെന്നായിരുന്നു മോദിയുടെ പരാമര്‍ശം. വോട്ട് നേടിയെടുക്കാന്‍ ഹിന്ദുഭീകരതാ കാർഡ് കോൺഗ്രസ് ഉപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Also Read-
ഗാന്ധിജിയുടെ ചിത്രത്തിൽ വെടിയുതിർത്തവർക്ക് ഹിന്ദുമഹാസഭയുടെ ആദരം
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പേരിലാണ് ഹിന്ദുക്കൾ അറിയപ്പെടുന്നത്.. 'അവർ ഭീകരവാദപ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ചരിത്രത്തിൽ ഒരിടത്ത് പോലും കാണാന്‍ സാധിക്കില്ല.. ബ്രിട്ടീഷുകാർ പോലും ഇന്ത്യക്കാരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ല' എന്നായിരുന്നു മോദിയുടെ വാക്കുകൾ. ഇതിനെതിരെയാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായത്.

modi, godse
പ്രധാനമന്ത്രി പറഞ്ഞത് സത്യമല്ലെന്നും മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ എന്ന ഹിന്ദുതീവ്രവാദി ഉണ്ടായിരുന്നുവെന്നുമാണ് ട്വിറ്റർ ഉപയോക്താക്കൾ മോദിയെ ഓർമിപ്പിക്കുന്നത്. ഗോഡ്സെ എന്ന പേരിൽ ഹാഷ്ടാഗും ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.ദി ടെലഗ്രാഫിൽ വന്ന ലേഖനം കൂടി ഷെയർ ചെയ്തായിരുന്നു ട്വിറ്ററിലെ വിമർശനങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.