• HOME
 • »
 • NEWS
 • »
 • india
 • »
 • സിഖ് ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളെക്കുറിച്ച് കേരളത്തിലെ കുട്ടികള്‍ പഠിക്കുന്ന ദിവസം വിദൂരമല്ല; പ്രധാനമന്ത്രി

സിഖ് ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളെക്കുറിച്ച് കേരളത്തിലെ കുട്ടികള്‍ പഠിക്കുന്ന ദിവസം വിദൂരമല്ല; പ്രധാനമന്ത്രി

'വീര്‍ ബല്‍ ദിവസ്'ത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

 • Share this:

  വിശ്വാസ സംരക്ഷണത്തിനായി ജീവന്‍ ത്യജിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായ സൊരാവര്‍ സിങ്ങിനെയും ഫത്തേ സിങ്ങിനെയും (സാഹിബ്സാദുകള്‍) കുറിച്ച് കേരളത്തിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ ‘വീര്‍ ബല്‍ ദിവസ്’ത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

  ”ഇന്ത്യ ആദ്യമായി വീര്‍ ബല്‍ ദിവസ് ആഘോഷിക്കുകയാണ്. ചിലരുടെ ത്യാഗങ്ങള്‍ ഇന്ന് രാജ്യം മുഴുവന്‍ അംഗീകരിക്കുകയാണ്. വീര്‍ ബല്‍ ദിവസ് ഇന്ത്യക്കാരെ അവരുടെ സ്വത്വത്തില്‍ അഭിമാനിക്കാന്‍ പ്രാപ്തരാക്കും. ഇത് നമ്മുടെ ഭാവി കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും”, പ്രധാനമന്ത്രി പറഞ്ഞു.

  സൊരാവര്‍ സിംഗിനെയും ഫത്തേ സിംഗിനെയും കൊലപ്പെടുത്താന്‍ ഔറംഗസേബ് ഉത്തരവിട്ടു. ഔറംഗസേബിന്റെ ഭീകരതയ്ക്കെതിരെയും ഇന്ത്യയെ മാറ്റാനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങള്‍ക്കെതിരെയും ഗുരു ഗോബിന്ദ് സിങ് ഉറച്ചുനിന്നു. ഔറംഗസേബും അദ്ദേഹത്തിന്റെ ആളുകളും ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളെ ബലം പ്രയോഗിച്ച് മതം മാറ്റാന്‍ ആഗ്രഹിച്ചു. ഇന്ന് നിരവധി കുട്ടികള്‍ക്ക് അവരെ കുറിച്ച് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

  Also read- ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ സിഇഒ വേണുഗേപാൽ ധൂത് അറസ്റ്റിൽ

  സൊരാവര്‍ സിങ്ങിനെയും ഫത്തേ സിങ്ങിനെയും സിര്‍ഹിന്ദിലെ മുഗള്‍ ഭരണാധികാരിയുടെ ഉത്തരവനുസരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സോരാവര്‍ സിങ്ങിന് ഒന്‍പതും ഫത്തേ സിങ്ങിന് ഏഴും വയസായിരുന്നു അന്ന് പ്രായം.

  ”കേരളത്തിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികളും കുട്ടികളും സാഹിബ്സാദുകളെ അറിയുകയും പഠിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ല”, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

  സോരാവര്‍ സിങ്ങിന്റെയും ഫത്തേ സിങ്ങിന്റെയും രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബര്‍ 26 ‘വീര്‍ ബല്‍ ദിവസ്’ ആയി ആചരിക്കുമെന്ന് ഈ വര്‍ഷം ഗുരു ഗോവിന്ദ് സിങ്ങിന്റെ ജന്മദിനമായ ജനുവരി 9 ന്, പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

  Also read- വിവാഹത്തിന് പാട്ടും ഡാന്‍സും ഉണ്ടെങ്കില്‍ നിക്കാഹ് നടത്തില്ലെന്ന് ഉത്തര്‍പ്രദേശിലെ മതപണ്ഡിതര്‍

  അവസാനത്തെ സിഖ് ഗുരുവായിരുന്ന ഗോബിന്ദ് സിംഗിന്റെ മക്കളുടെ ധീരതയുടെ കഥ പൗരന്മാരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അറിയിക്കാനും ബോധവത്കരിക്കാനും രാജ്യത്തുടനീളം സര്‍ക്കാര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും ഉപന്യാസ രചന, ക്വിസ് മത്സരങ്ങള്‍, എന്നിവ സംഘടിപ്പിക്കും.

  റെയില്‍വേ സ്റ്റേഷനുകള്‍, പെട്രോള്‍ പമ്പുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ഡിജിറ്റല്‍ എക്‌സിബിഷനുകളും സ്ഥാപിക്കും. കഴിഞ്ഞ മാസം യുകെയിലെ ലെസ്റ്റര്‍ സിറ്റിയിലെ വിക്ടോറിയ പാര്‍ക്കില്‍ സിഖ് സൈനികന്റെ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. യുകെയില സിഖ് സമൂഹത്തിന് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു ഇത്.

  ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ബ്രിട്ടനു വേണ്ടി പോരാടിയ നിരവധി സിഖ് സൈനികരെ ആദരിക്കുന്നതിനായാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തരണ്‍ജിത് സിംഗ് രൂപകല്പന ചെയ്ത പ്രതിമ കരിങ്കല്‍ സ്തംഭത്തില്‍ വെങ്കലം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രതിമ അവിടെ നിലവിലുള്ള യുദ്ധസ്മാരകങ്ങള്‍ക്ക് പുറമേയായിരിക്കുമെന്ന് സിഖ് ട്രൂപ്പ്സ് വാര്‍ മെമ്മോറിയല്‍ കമ്മിറ്റി അറിയിച്ചിരുന്നു.

  Published by:Vishnupriya S
  First published: