• HOME
  • »
  • NEWS
  • »
  • india
  • »
  • NEWS 18 EXCLUSIVE INTERVIEW: രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രധാനമന്ത്രി

NEWS 18 EXCLUSIVE INTERVIEW: രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രധാനമന്ത്രി

ലോക് സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ തനിക്ക് എതിർപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ തനിക്ക് എതിർപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാപരമായി രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ തെറ്റൊന്നുമില്ല. കാരണം, രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാൻ ഭരണഘടന അനുമതി നൽകുന്നുണ്ട്.

    അതേസമയം, ഈ തീരുമാനത്തിൽ തനിക്ക് മറ്റു ചില എതിർപ്പുകളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേഠിയിൽ നിന്ന് അദ്ദേഹം ഓടിപ്പോയതാണ് വിഷയം. വർഷങ്ങളായി കുടുംബസ്വത്തായി വെച്ചിരുന്ന ഒരു മണ്ഡലത്തിൽ നിന്ന് ഓടിപ്പോകുന്നതാണ് വിഷയമെന്നും രാഹുൽ ജോഷിക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

    NEWS 18 EXCLUSIVE INTERVIEW: രാഷ്ട്രീയ എതിരാളികൾ രാജ്യദ്രോഹികളല്ല; അദ്വാനി പറഞ്ഞത് പൂർണമായും ശരിയെന്ന് മോദി

    കോൺഗ്രസ് നേതൃത്വം മൈക്രോസ്കോപ് വെച്ച് നോക്കിയാണ് ന്യൂനപക്ഷം ഭൂരുപക്ഷമായുള്ള അത്രയും സുരക്ഷിതരമായ ഒരു മണ്ഡലം കണ്ടെത്തിയതെന്ന് മഹാരാഷ്ട്രയിലെ നാൻഡെഡിൽ റാലിയിൽ സംസാരിക്കവെ പറഞ്ഞിരുന്നു. മറ്റ് ബി.ജെ.പി നേതാക്കളും അമേഠി മണ്ഡലം ഉപേക്ഷിച്ച് സുരക്ഷിതമായ വയനാട് മണ്ഡലം തേടി രാഹുൽ ഗാന്ധി പോകുകയാണെന്ന് വിമർശിച്ച് രംഗത്തെത്തിയിരുന്നു.

    അമേഠിയിൽ രാഹുൽ ഗാന്ധിയുടെ എതിരാളിയായ സ്മൃതി ഇറാനിയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തു വന്നിരുന്നു. അമേഠിയുടെ ചുമലിലേറി 15 വർഷം അധികാരം ആസ്വദിച്ചയാൾ തന്‍റെ അനുയായികളെ ഉപേക്ഷിച്ച് മറ്റൊരു മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ അപമാനിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.

    (അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)

    First published: