• HOME
  • »
  • NEWS
  • »
  • india
  • »
  • ദീപാവലിത്തലേന്ന് പ്രധാനമന്ത്രി അയോധ്യയിലേക്ക്; ദീപോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും

ദീപാവലിത്തലേന്ന് പ്രധാനമന്ത്രി അയോധ്യയിലേക്ക്; ദീപോത്സവ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും

ദീപോത്സവത്തിന്റെ ആറാമത് പതിപ്പാണ് നടക്കുന്നത്. ആദ്യമായാണ് പ്രധാനമന്ത്രി ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്.

  • Share this:
ന്യൂഡൽഹി: ദീപാവലിയുടെ തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ സന്ദർശിക്കും. വൈകുന്നേരം അഞ്ചു മണിക്ക് പ്രധാനമന്ത്രി രാംലാല വിരാജ്മാന്റെ ദർശനവും പൂജയും നടത്തും. തുടർന്ന് രാമജന്മഭൂമി തീർത്ഥക്ഷേത്ര സ്ഥലം പരിശോധിക്കും. വൈകുന്നേരം 5:45 ന് പ്രധാനമന്ത്രിപ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തും.

വൈകുന്നേരം 6:30 ഓടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. തുടർന്ന് പ്രധാനമന്ത്രിയുടെ മഹത്തായ ദീപോത്സവ് ആഘോഷങ്ങളുൾക്ക് തുടക്കം കുറിക്കും. ഈ വർഷം ദീപോത്സവത്തിന്റെ ആറാമത് പതിപ്പാണ് നടക്കുന്നത്. ആദ്യമായാണ് പ്രധാനമന്ത്രി ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്.ചടങ്ങിൽ 15 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കും.

Also Read-'ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല ഗീതയിലും ക്രിസ്തു മതത്തിലുമുണ്ട്': ശിവരാജ് പാട്ടീൽ

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്‌ലോകളും പതിനൊന്ന് രാമലീല ടാബ്‌ലോകളും ദീപോത്സവത്തിൽ അവതരിപ്പിക്കും . ഗ്രാൻഡ് മ്യൂസിക്കൽ ലേസർ ഷോയ്‌ക്കൊപ്പം സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയിൽ നടക്കുന്ന 3-ഡി ഹോളോഗ്രാഫിക് പ്രൊജക്ഷൻ മാപ്പിംഗ് ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷിയാകും.
Published by:Jayesh Krishnan
First published: