• HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi | 'അബ്ബാസിനോട് അമ്മയ്ക്ക് സഹോദരങ്ങളോടെന്ന പോലെ വാത്സല്യവും കരുതലുമുണ്ടായിരുന്നു'; നരേന്ദ്രമോദി

Narendra Modi | 'അബ്ബാസിനോട് അമ്മയ്ക്ക് സഹോദരങ്ങളോടെന്ന പോലെ വാത്സല്യവും കരുതലുമുണ്ടായിരുന്നു'; നരേന്ദ്രമോദി

അബ്ബാസ് എന്ന സുഹൃത്തുമായുള്ള ബാല്യകാല സൗഹൃദത്തെ കുറിച്ചാണ് മോദി തുറന്നുപറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
    അമ്മയുടെ നൂറാം ജന്മദിനത്തില്‍ അപൂര്‍വ സൗഹൃദത്തിന്റെ കഥ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബ്ബാസ് എന്ന സുഹൃത്തുമായുള്ള ബാല്യകാല സൗഹൃദത്തെ കുറിച്ചാണ് മോദി തുറന്നുപറയുന്നത്. അബ്ബാസ് എന്ന വാക്ക് ഇന്ത്യന്‍ ട്വിറ്ററിലും ട്രന്‍ഡിങ്ങായി.

    'ഞങ്ങളുടെ ഗ്രാമത്തിനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അസമയത്തുള്ള അദ്ദേഹത്തിന്റെ മരണശേഷം എന്റെ അച്ഛന്‍ സുഹൃത്തിന്റെ മകന്‍ അബ്ബാസിനെ വീട്ടില്‍ കൊണ്ടുവന്നു. ഞങ്ങള്‍ക്കൊപ്പം താമസിച്ചാണ് അവന്‍ പഠനം പൂര്‍ത്തിയാക്കിയത്. ഞങ്ങള്‍ സഹോദരങ്ങളോടെന്നപോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വര്‍ഷവും പെരുന്നാളില്‍ അമ്മ അവന് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്ത് കൊടുത്തു. ആഘോഷങ്ങളില്‍ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങള്‍ ആസ്വദിക്കുമായിരുന്നു' നരേന്ദ്ര മോദി പറയുന്നു.

    അമ്മ എന്ന പേരില്‍ ശനിയാഴ്ചയാണ് ബ്ലോഗ് കുറിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു.മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മോദിയുടെ കുറിപ്പ് ബ്ലോഗിലുണ്ട്. അമ്മയുടെ നൂറാം ജന്മദിനത്തില്‍ ഗാന്ധിനഗറിലെ വീട്ടിലെത്തിയ പ്രധാനമന്ത്രി അമ്മയെ സന്ദര്‍ശിക്കുകയും പാദപൂജ നടത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.

    Also Read-Narendra Modi | 'ഒരിക്കലും കൈക്കൂലി വാങ്ങരുതെന്ന് ഉപദേശിച്ചു; അമ്മയാണ് എനിക്ക് പ്രചോദനം': പ്രധാനമന്ത്രി നരേന്ദ്ര മോദി

    പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ തനിക്ക് കരുത്തായത് അമ്മയുടെ ഉപദേശങ്ങളാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. പൊതുജീവിതത്തില്‍ അമ്മയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമെന്നും മോദി കുറിച്ചു.

    'ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്മയുടെ കുട്ടിക്കാലം അങ്ങേയറ്റം പ്രാരാബ്ധങ്ങള്‍ നിറഞ്ഞതായിരുന്നു. വട്‌നഗറില്‍ ഞങ്ങളുടെ കുടുംബം ഒരു ജനല്‍ പോലുമില്ലാത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ടോയ്‌ലറ്റും ബാത്ത് റൂമും ആഡംബരം. അമ്മയും അച്ഛനും ഞാനും സഹോദരങ്ങളും ആ വീട്ടിലാണ് കഴിഞ്ഞത്. നാലു മണിയ്ക്ക് അച്ഛന്‍ പോകും പ്രദേശത്തെ അമ്പലത്തില്‍ പ്രാര്‍ത്ഥിച്ചാണ് ചായക്കട തുറന്നിരുന്നത്' പ്രധാനമന്ത്രി ബ്ലോഗില്‍ എഴുതി.

    ഡല്‍ഹിയിലെ തിരക്കുകള്‍ക്കിടയില്‍ അമ്മയെ കാണുന്നത് കുറഞ്ഞുപോയെന്നും അദ്ദേഹം കുറിക്കുന്നു. എന്നാലും സ്‌നേഹവും വാത്സല്യവും അതുപോലെ നില്‍ക്കുന്നതായും അദ്ദേഹം കുറിച്ചു.
    Published by:Jayesh Krishnan
    First published: