• HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രധാനമന്ത്രിയുടെ ഉറക്കം രണ്ട് മണിക്കൂർ മാത്രം; ഉണർന്നിരിക്കുന്നത് രാജ്യത്തിനായി'; മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ

'പ്രധാനമന്ത്രിയുടെ ഉറക്കം രണ്ട് മണിക്കൂർ മാത്രം; ഉണർന്നിരിക്കുന്നത് രാജ്യത്തിനായി'; മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ

രാജ്യത്തിന് വേണ്ടി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ബോധവാനാണെന്നും പാട്ടീൽ പറഞ്ഞു

ചന്ദ്രകാന്ത് പാട്ടീൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ചന്ദ്രകാന്ത് പാട്ടീൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
    പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) കേവലം രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും എന്നാൽ അദ്ദേഹമിപ്പോൾ രാജ്യത്തിനായി 24 മണിക്കൂറും ഉണര്‍ന്നിരിക്കാനുള്ള പരീക്ഷണ൦ നടത്തുകയാണെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍(Maharashtra BJP CHief) ചന്ദ്രകാന്ത് പാട്ടീല്‍ (Chandrakant Patil). കോലാപുര്‍ നോര്‍ത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലെ ബിജെപി (BJP) പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവയെയായിരുന്നു മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വാചാലനായത്..

    'പ്രധാനമന്ത്രി മന്ത്രി മോദി ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്, ബാക്കിയുള്ള 22 മണിക്കൂറും അദ്ദേഹം കർമനിരതനാണ്. സദാസമയവും ഉണർന്നിരിക്കാനുള്ള പരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ് അദ്ദേഹം.' - പാട്ടീൽ പറഞ്ഞു.

    പ്രധാനമന്ത്രി ഓരോ മിനിറ്റിലും രാജ്യത്തിനായി പ്രവർത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ഒരു മിനിറ്റ് പോലും അദ്ദേഹം പാഴാക്കാറില്ല.' - പാട്ടീൽ കൂട്ടിച്ചേർത്തു .
    രാജ്യത്തിന് വേണ്ടി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ബോധവാനാണെന്നും പാട്ടീൽ പറഞ്ഞു.

    Also read- Japan-India | അഞ്ചു വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ 3.2 ലക്ഷം കോടി ഇന്ത്യയില്‍ നിക്ഷേപിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

    Atmanirbhar Bharat | ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രതിരോധ സാങ്കേതിക മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സ്റ്റാര്‍ട്ട് അപ്പുകള്‍

    രാജ്യത്തെ സാങ്കേതിക കണ്ടുപിടുത്ത മേഖലയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് ഹൈദരബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് (startup) കമ്പനികള്‍. ഇന്ത്യയില്‍ അധികമാരും ശ്രദ്ധ കൊടുക്കാത്ത പ്രതിരോധ സാങ്കേതിക വിദ്യയിലാണ് (defence technology) വളര്‍ന്നു വരുന്ന ഇത്തരം പുതിയ സംരംഭകര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കാവശ്യമായ സാങ്കേതിവിദ്യ വികസിപ്പിക്കുന്നതിനായി ഇതുവരെ വിദേശ രാജ്യങ്ങളിലെ കമ്പനികളെ ആശ്രയിക്കുന്നതായിരുന്നു പതിവ്.  എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ആത്മനിര്‍ഭര്‍ ഭാരത് (Atmanirbhar Bharat) പദ്ധതിയുടെ ഭാഗമായി ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയാണ് ഈ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍.

    Also read- Naveen Shekharappa | യുക്രെയ്നിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഏറ്റുവാങ്ങി കർണാടക മുഖ്യമന്ത്രി

    സൂരജ് ബോനാഗിരി സിഇഒ ആയിട്ടുള്ള അര്‍ക്ക എയ്റോസ്പേസ് വികസിപ്പിക്കുന്ന 'ഇലാസ്റ്റികോപ്റ്റര്‍' (elasticopter) ആണ് അവയില്‍ പുരോഗമിക്കുന്ന പ്രധാധ കണ്ടുപിടുത്തങ്ങളില്‍ ഒന്ന്.  വഹിക്കാന്‍ കഴിയുന്ന പേലോഡിന്‍റെ (payload) ആക്യതിക്ക് അനുസരിച്ച് രൂപമാറ്റം വരുത്താന്‍ കഴിയുന്ന ഒരു ഫ്ലെക്സിബിള്‍ ഡ്രോണ്‍ (flexible drone) ആണിത്.  രൂപമാറ്റം വരുത്താന് കഴിയുന്ന ഈ സാങ്കേതിക വിദ്യ ഒരേ സമയം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും .ഇത് മൂലം വലിയ സാമ്പത്തിക ലാഭമാണ് പ്രതിരോധ മേഖലയ്ക്ക് ലഭിക്കുന്നത്. വലിയ ദൌത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധമാണ് ഡ്രോണ്‍ രൂപകല്പന ചെയ്തിട്ടുള്ളത്. 5 കിലോ ഭാരമുള്ള പേലോഡുകള്‍ വഹിക്കാനുള്ള ശേഷി ഇലാസ്റ്റികോപ്റ്ററിനുണ്ട്.

    അടുത്ത തലമുറയുടെ ഈ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളിന് ഏത് തരം പേലോഡും സ്വയം വഹിക്കാനുള്ള കഴിവുണ്ട്, 400 അടി ഉയരത്തില്‍ വരെ പറക്കാനുള്ള കഴിവാണ് ഇതിന്‍റെ മറ്റൊരു പ്രധാന സവിശേഷത. സ്വാപ് ബാറ്ററി സിസ്റ്റം ഉപയോഗിച്ചാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നത്.
    Published by:Naveen
    First published: