നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കോണ്‍ഗ്രസ് നീക്കം സേനയുടെ ആത്മവീര്യം കെടുത്തുന്നത്; വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നതിനെതിരെ പ്രധാനമന്ത്രി

    കോണ്‍ഗ്രസ് നീക്കം സേനയുടെ ആത്മവീര്യം കെടുത്തുന്നത്; വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നതിനെതിരെ പ്രധാനമന്ത്രി

    പ്രതിപക്ഷ നീക്കം ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ആത്മവീര്യം കെടുത്തുന്നതാണെന്ന് മോദി

    modi

    modi

    • News18
    • Last Updated :
    • Share this:
      പാറ്റ്‌ന: ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നീക്കം ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ആത്മവീര്യം കെടുത്തുന്നതാണെന്ന് മോദി പാറ്റ്‌നയില്‍ എന്‍ഡിഎ റാലിയില്‍ പറഞ്ഞു.

      ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമായിരുന്നു പറ്റ്‌നയിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. വിംഗ് കമാന്‍ഡര്‍ അഭിനന്ദനന്‍ തിരിച്ചെത്തിയതിനു പിന്നാലെ ബാലക്കോട്ട് വിഷയത്തെക്കുറിച്ച് ആരംഭിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള മറുപടിയായിരുന്നു റാലിയിലെ മോദിയുടെ പ്രസംഗം.

      Also Read: അഭിനന്ദൻ വർത്തമാന്റെ ഡിബ്രീഫിംഗ് ഇന്ന് മുതൽ

      ബാല്‍കോട്ട് ആക്രമത്തിന്റെ തെളിവുകളെക്കുറിച്ചുള്ള കേണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്കെതിരെയാണ് മോദി പ്രതികരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു 12 മിറാഷ് 2000 വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ജയ്ഷ് ഇ- മൊഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായിരുന്നു ഇന്ത്യയുടെ ഈ നീക്കം.

      നേരത്തെ റാലിയില്‍ സംസാരിച്ച നിതീഷ് കുമാര്‍ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് വിശേഷിപ്പിച്ച് ബാല്‍കോട്ട് ആക്രമണത്തിന് പ്രധാന മന്ത്രിയെ അഭിനന്ദിക്കുകയും അഭിനന്ദനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

      First published:
      )}