• HOME
  • »
  • NEWS
  • »
  • india
  • »
  • 'മോദി ഹെലികോപ്ടറിൽ വന്ന് പണം വാരിവിതറും; നോട്ടുമഴ പ്രതീക്ഷിച്ച് ഗ്രാമവാസികൾ'; വാർത്താചാനലിന് നോട്ടീസ്

'മോദി ഹെലികോപ്ടറിൽ വന്ന് പണം വാരിവിതറും; നോട്ടുമഴ പ്രതീക്ഷിച്ച് ഗ്രാമവാസികൾ'; വാർത്താചാനലിന് നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയതിനാണ് വാർത്താചാനലിന് കാരണം കാണിക്കൽ നോട്ടീസയച്ചത്.

News18 Malayalam

News18 Malayalam

  • Share this:
    ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ നോട്ടുമഴ പെയ്യിക്കുമെന്ന വാർത്ത നൽകിയ കന്നഡ വാർത്താചാനൽ പബ്ലിക്ക് ടിവിക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത നൽകിയതിനാണ് നോട്ടീസ്.

    ''ഹെലികോപ്റ്ററിൽ നിന്ന് മോദി നോട്ടുകൾ താഴേക്ക് വിതറുമെന്ന് പരിപാടിയിൽ പറയുന്നു. ഇത് തീർത്തും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഗ്രാമങ്ങളിലെ നിരവധിപേർ നോട്ടുമഴയ്ക്കായി പുറത്ത് കാത്തുനിൽക്കുന്ന സ്ഥിതിയുണ്ടായി''- പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ അഡീഷണല്‍ ഡയറക്ടർ ജനറൽ നാഗേന്ദ്ര സ്വാമിയെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വാർത്താചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും നാഗേന്ദ്ര സ്വാമി പറഞ്ഞു.

    You may also like:ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

    ''2015 ഏപ്രിൽ 15ന് രാത്രി 8.30ന് നിങ്ങളുടെ പബ്ലിക് ടീവിയിൽ ഹെലികോപ്ടര്‍നല്ലി സുരിതര മോദി' എന്ന പേരിൽ പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഇത് തെറ്റാണ്. നികൃഷ്ടവും ബോധപൂർവവും ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധവുമാണ്''- നോട്ടീസിൽ പറയുന്നു.

    രാജ്യം കോവിഡ് 19 നെതിരെ പൊരുതുന്ന ഈ സന്ദർഭത്തിൽ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. '1995ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്സ് റെഗുലേഷൻ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണിത്. ഈ പരിപാടിയുടെ സംപ്രേഷണം എന്തുകൊണ്ട് തടഞ്ഞില്ലെന്ന് വ്യക്തമാക്കണമെന്നും നോട്ടീസിൽ പറയുന്നു. മറുപടി നൽകാൻ പത്ത് ദിവസത്തെ സമയമാണ് ചാനലിന് നൽകിയിരിക്കുന്നത്.



    Published by:Rajesh V
    First published: