ലോക്ക്ഡൗൺ നീട്ടുമോ? മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിർണായക വീഡിയോ കോൺഫറൻസ് ഇന്ന്

LOCK DOWN | കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണമാകാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്

News18 Malayalam | digpu-news-network
Updated: April 27, 2020, 7:39 AM IST
ലോക്ക്ഡൗൺ നീട്ടുമോ? മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിർണായക വീഡിയോ കോൺഫറൻസ് ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോൺഫറൻസ് ഇന്ന്. പ്രധാനമന്ത്രി നേരത്തെ നടത്തിയ വീഡിയോ കോൺഫറന്‍സിൽ അവസരം ലഭിക്കാത്ത ബീഹാർ, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മിസോറം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമായിരിക്കും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുക എന്നാണ് സൂചന.

ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഇന്നത്തെ വീഡിയോ കോൺഫറൻസ് ഏവരും ആകാംഷയോടെ ഉറ്റു നോക്കുന്നുണ്ട്. ലോക്ക് ഡൗൺ നീട്ടുമോ എന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്നത് സംബന്ധിച്ചാണ് ആകാംഷ.

You may also like:COVID 19 | ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം [NEWS]എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ': പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ സന്ദേശം പങ്കുവച്ച് യുഎഇ രാജകുടുംബാംഗം [NEWS]COVID 19 | സൗദിയിൽ മൂന്ന് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1223 പേർക്ക് [NEWS]കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണമാകാത്ത സാഹചര്യത്തിലാണ് ഈ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ചിലയിടങ്ങളിൽ കോവിഡ് വ്യാപനം ശക്തമാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ആ സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ ഇന്നത്തെ യോഗം നിർണായകമാണ്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ മാർച്ച് 22ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ രാജ്യത്തെ ജനങ്ങൾ ജനതാ കര്‍ഫ്യു ആചരിച്ചിരുന്നു. ഇതിന് പിന്നാലെ മാർച്ച് 23ന് അർദ്ധരാത്രി മുതൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രിൽ 15 വരെ 21 ദിവസത്തേക്കാണ് ആദ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത് പിന്നീട് മെയ് 3 വരെ നീട്ടുകയായിരുന്നു. ഇതിനിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജം പകരാൻ ലോക്ക് ഡൗണിൽ ഇളവുകള്‍ വരുത്തുകയും ചെയ്തിരുന്നു. ഏപ്രിൽ 21 മുതൽ ഘട്ടം ഘട്ടമായാണ് ഇളവുകൾ പല സംസ്ഥാനങ്ങളും നടപ്പിലാക്കിയത്. ചില സംസ്ഥാനങ്ങൾ ഇളവുകൾ അനുവദിക്കാതെ ലോക്ക് ഡൗണുമായി മുന്നോട്ട് പോവുകയും ചെയ്തു.അതേസമയം തന്നെ വൈറസ് വ്യാപനം നിയന്ത്രണവിധേയമായി എന്നു കരുതപ്പെട്ട കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത് ആശങ്ക ഉയർത്തുന്നുണ്ട്. കോവിഡ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച, ഗ്രീൻ സോണിൽ ഉള്‍പ്പെട്ട കോട്ടയം ജില്ലയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് ആശങ്ക ഉയർത്തുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ സ്ഥിരീകരിച്ച 11 കോവിഡ് കേസുകളും നേരത്തെ ഗ്രീന്‍ സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നാണ്.

രാജ്യത്ത് ഇതുവരെ 26917 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 826 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

First published: April 27, 2020, 7:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading