നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Pariksha Pe Charcha 2020 | പ്രധാനമന്ത്രി വിദ്യാർഥികളുമായി ഇന്ന് സംവാദം നടത്തും

    Pariksha Pe Charcha 2020 | പ്രധാനമന്ത്രി വിദ്യാർഥികളുമായി ഇന്ന് സംവാദം നടത്തും

    കേന്ദ്രീയ വിദ്യാലയിൽ നിന്നുള്ള നാല് വിദ്യാർഥികൾ ഇത്തവണ പരിപാടിക്ക് അവതാരകരാകും.

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരീക്ഷ പേ ചർച്ച ഇന്ന്. ന്യൂഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്കാണ് പരീക്ഷ പേ ചർച്ച. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുക്കും.

      പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി പെയിന്‍റിംഗ്, പോസ്റ്റർ എക്സിബിഷനും നടക്കും. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ തന്നെ ആയിരിക്കും മോഡറേറ്റർമാർ. കേന്ദ്രീയ വിദ്യാലയിൽ നിന്നുള്ള നാല് വിദ്യാർഥികൾ ഇത്തവണ പരിപാടിക്ക് അവതാരകരാകും.

      കഴിഞ്ഞവർഷം കേന്ദ്രീയ വിദ്യാലയ സംഘടിപ്പിച്ച എക് ഭാരത്, ശ്രേഷ്ഠ് ഭാരത് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്നായിരിക്കും അവതാരകരെ തിരഞ്ഞെടുക്കുക. ഇതിൽ രണ്ടുപേർ പെൺകുട്ടികളും രണ്ടുപേർ ആൺകുട്ടികളും ആയിരിക്കും.

      Pariksha Pe Charcha-2020 | പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ കുട്ടികൾ അവതാരകരാകും

      സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ പരീക്ഷ പേ ചർച്ചയുടെ ആദ്യ എഡിഷൻ 2018 ഫെബ്രുവരി 16ന് ആയിരുന്നു സംഘടിപ്പിച്ചത്. രണ്ടാമത്തെ എഡിഷൻ 2019 ജനുവരി 29ന് ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ ആയിരുന്നു സംഘടിപ്പിച്ചത്.

      കഴിഞ്ഞവർഷം 8.5 കോടിയിൽ അധികം വിദ്യാർഥികൾ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും പരിപാടി കാണുകയും കേൾക്കുകയും ചെയ്തു.
      Published by:Joys Joy
      First published:
      )}