ചെന്നൈ: പ്രധാനമന്ത്രിയുടെ (Prime Minister Narendra Modi)ചെന്നൈ, ഹൈദരാബാദ് സന്ദർശനം നാളെ. ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സ് (ISB)ന്റെ ഇരുപതാം വാർഷികാഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 2022 ലെ ബിരുദാനന്തര ബിരുദ ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയും ചെയ്യും. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് ചടങ്ങുകൾ.
ഇതിനു ശേഷം വൈകിട്ട് ചെന്നൈ ജെഎൽഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 31,400 കോടിയുടെ പതിനൊന്ന് പദ്ധതികൾക്ക് തറക്കല്ലിട്ട് രാജ്യത്തിന് സമർപ്പിക്കും.
പദ്ധതികൾ ദക്ഷിണേന്ത്യയിലെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്താനും വിവിധ മേഖലകളിൽ പരിവർത്തനപരമായ സ്വാധീനമുണ്ടാക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Also Read-
മോദി ഇതിഹാസം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സ്വന്തം കുടുംബംപോലെ കാണുന്നു: മണിപ്പൂർ മുഖ്യമന്ത്രിപ്രധാമന്ത്രി തുടക്കമിടുന്ന പദ്ധതികൾ2,960 കോടിയുടെ അഞ്ച് പദ്ധതികളാണ് നാളെ ചെന്നൈയിൽ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കുന്നത്. 75 കിലോമീറ്റർ മധുരൈ-തേനി പദ്ധതിയും ഇതിൽ ഉൾപ്പെടും. 500 കോടിയുടെ പദ്ധതിയിലൂടെ ഈ മേഖലയിലെ ടൂറിസം രംഗം വികസിക്കും.
590 കോടി മുതൽമുടക്കിൽ 30 കിലോമീറ്റർ തംബാരം-ചെങ്കൽപേട്ട് മൂന്നാം ലൈനിനും നാളെ തുടക്കമിടും. ഇതിലൂടെ കൂടുതൽ സബർബൻ സർവീസുകളും യാത്രക്കാരുടെ സൗകര്യവും മെച്ചപ്പെടും.
ഏകദേശം 850 കോടി രൂപയും 910 കോടിയുടെ എന്നൂര്-തിരുവള്ളുവര്‍-ബംഗലൂരു-പുതുച്ചേരി-നാഗപട്ടണം-മധുരൈ-തുത്തുക്കുടി-പ്രകൃതിവാതക പൈപ്പ്ലൈന് (ഇ.ടി.ബി.പി.എന്‍.എം.ടി.പി.എല്‍) പദ്ധതിയുടെ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്നൂര്-ചെങ്കല്‍പട്ട് ഭാഗവും 271 കിലോമീറ്റര്‍ നീളമുള്ള തിരുവള്ളൂര്‍-ബെംഗളൂരു ഭാഗവും
Also Read-
മോദിയുടെ തമിഴ്നാട് സന്ദർശനം; അഞ്ച് റെയിൽവെ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുംചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി നിർമിച്ച 1152 പുതിയ ലൈറ്റ് ഹൗസുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാൻമന്ത്രി ആവാസ് യോജന-അർബന്‍ കീഴിൽ 116 കോടി മുടക്കിയാണ് ലൈറ്റ്ഹൗസുകൾ നിർമിച്ചത്.
ഇതുകൂടാതെ, 28,540 കോടിയടെ ആറ് പദ്ധതികൾക്കും നാളെ പ്രധാനമന്ത്രി തറക്കല്ലിടും.
262 കിലോമീറ്റർ നീളമുള്ള ബെംഗളുരു-ചെന്നൈ എക്സ്പ്രസ് ഹൈവേയാണ് മറ്റൊരു പദ്ധതി. 14,870 കോടിയുടെ ഈ പദ്ധതി കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. എക്സ്പ്രസ് ഹൈവേയിലൂടെ ചെന്നൈ-ബെംഗളുരു ദൈർഘ്യം 2-3 മണിക്കൂർ കുറയും.
ചെന്നൈ പോർട്ടും മധുരവോയൽ(എൻഎച്ച്-4) തമ്മിൽ ബന്ധിപ്പിക്കുന്ന 21 കിലോമീറ്റർ നീളത്തിൽ നാല് വരി ഡബിൾ ഡക്കർ എലവേറ്റഡ് റോഡാണ് മറ്റൊരു പദ്ധതി.
ചെന്നൈ എഗ്മോർ, രാമേശ്വരം, മധുരൈ, കട്പടി, കന്യാകുമാരി എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകളുടെ നവീരണ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിടും. 1800 കോടിയുടെ പദ്ധതിയാണിത്.
ചെന്നൈയിൽ 1,430 കോടിയുടെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിന്റെ തറക്കല്ലിടലും നാളെ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.