പ്രധാനമന്ത്രിക്കിന്ന് പിറന്നാൾ: മോദി അമ്മയെ കാണും, സർദാർ സരോവർ ഡാം സന്ദർശിക്കും

PM Modi to Visit Mother, Gujarat’s Sardar Sarovar Dam on His 69th Birthday Today | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിന്ന് 69-ാം പിറന്നാൾ

news18-malayalam
Updated: September 17, 2019, 8:45 AM IST
പ്രധാനമന്ത്രിക്കിന്ന് പിറന്നാൾ: മോദി അമ്മയെ കാണും, സർദാർ സരോവർ ഡാം സന്ദർശിക്കും
PM Modi to Visit Mother, Gujarat’s Sardar Sarovar Dam on His 69th Birthday Today | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിന്ന് 69-ാം പിറന്നാൾ
  • Share this:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിന്ന് പിറന്നാൾ. 69-ാം പിറന്നാൾ ദിനത്തിൽ രണ്ടു പ്രധാന സന്ദർശനങ്ങളാണ് മോദിയുടെ ലിസ്റ്റിൽ ഉള്ളത്. നർമ്മദ നദിയിലെ സർദാർ സരോവർ അണക്കെട്ട് സന്ദർശനമാണ് ആദ്യം. ചരിത്രത്തിൽ ആദ്യമായി നിറവിലെത്തിയ അണക്കെട്ട് സന്ദർശിച്ച് 'നമാമി നർമ്മദേ' ഉത്സവത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കും. 2017ൽ ഉയരം കൂട്ടിയ ശേഷം ആദ്യമായാണ് അണക്കെട്ടിൽ വെള്ളം നിറയുന്നത്. 138.68 മീറ്റർ ഉയരത്തിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.

അവിടുന്ന് നേരെ ഗാന്ധി നഗറിലുള്ള അമ്മ ഹീരാ ബെൻ മോദിയെ കാണും.

തിങ്കളാഴ്ച വൈകി അഹമ്മദാബാദിലെത്തിയ മോദിക്ക് വിമാനത്താവളത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണി വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഗാന്ധിനഗർ രാജ്ഭവനിൽ ഒരു രാത്രി ചിലവഴിച്ച ശേഷമാണ് അമ്മയെകാണാൻ പുറപ്പെട്ടത്.

സർദാർ സരോവർ അണക്കെട്ട് കണ്ട്രോൾ റൂമിലെത്തി 'മാ നർമ്മദ പൂജാണ്' നിർവ്വഹിക്കും. അവിടുന്ന് ഗുരുദേശ്വർ ഗ്രാമത്തിലെ ദത്താത്രേയ മന്ദിരവും കുട്ടികളുടെ പാർക്കും സന്ദർശിക്കും. അഹമ്മദാബാദിലെ കെവാദിയായിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

സ്‌കൂളുകളിലെ പ്രത്യേക പരിപാടിയും ബൈക്ക് റാലിയും സംഘടിപ്പിക്കുന്നുണ്ട്. ബി.ജെ.പി. ആകട്ടെ 'സേവ സപ്ത'യെന്ന ഒരാഴ്ച നീലുള്ള പരിപാടിയും പ്രധാനമന്ത്രിയുടെ പിറന്നാളോടനുബന്ധിച്ചു നടത്തുന്നുണ്ട്.

First published: September 17, 2019, 8:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading