വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ഓഫീസ് വിൽപ്പനയ്ക്കായി ഓൺലൈനിൽ പരസ്യം നൽകിയതിന് നാല് പേർ അറസ്റ്റിലായി. ലോക്സഭയിൽ വാരണാസിയെ പ്രതിനിധീകരിക്കുന്ന മോദിയുടെ "ജൻസാംപാർക്ക് കരിയാലെയുടെ (പബ്ലിക് റിലേഷൻസ് ഓഫീസ്)" ചിത്രമെടുത്ത് ഒഎൽഎക്സ് വെബ്‌സൈറ്റിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നു പരസ്യം നൽകിയ നാലുപേരെയാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഏഴു കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരസ്യം നൽകിയവർ വെബ്സൈറ്റിൽ വിലയിട്ടത്.
വാരണാസിയിലെ ജവഹർ നഗർ പ്രദേശത്താണ് ഓഫീസ് സ്ഥിതിചെയ്യുന്നതെന്നും ഇത് ഭേലപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണെന്നും വാരണാസി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അമിത് പതക് പറഞ്ഞു. “വാരാണസിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഎൽഎക്സ് വെബ്‌സൈറ്റിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന പരസ്യം ഇന്നലെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഭേലപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്,” പഥക് പറഞ്ഞു.
Also Read- സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പി.എസ്. ശ്രീധരന്‍ പിള്ള; പ്രശ്നപരിഹാരം ക്രിസ്മസിന് ശേഷം
കേസിൽ ഉൾപ്പെട്ട നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രമെടുത്ത് വെബ്‌സൈറ്റിൽ ഇട്ട വ്യക്തിയും അക്കൂട്ടത്തിലുണ്ടെന്നും എസ്എസ്പി പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി മോദി 2014 ൽ വാരണാസിയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് 2019 ൽ വീണ്ടും ഇതേ മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.