• HOME
  • »
  • NEWS
  • »
  • india
  • »
  • Diwali 2022 : ദീപാവലി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി ഇന്ന് അയോധ്യയിലെത്തും ; ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം സന്ദർശിക്കും

Diwali 2022 : ദീപാവലി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി ഇന്ന് അയോധ്യയിലെത്തും ; ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം സന്ദർശിക്കും

ദീപോത്സവ ആഘോഷങ്ങളിൽ ആദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്നത്

  • Share this:
ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയിലെത്തും. വൈകീട്ടോടെ അയോധ്യയിലെത്തുന്ന അദ്ദേഹം  ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തും. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം സന്ദർശിച്ച് രാമക്ഷേത്ര നിർമാണത്തിന്റെ പുരോഗതിയും വിലയിരുത്തും  .

തുടര്‍ന്ന് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ശ്രീരാമന്റെ പ്രതീകാത്മക രാജ്യാഭിഷേകം നടത്തും. വൈകീട്ട് ,സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിയിലും പ്രധാനമന്ത്രി പങ്കെടുക്കും.ആദ്യമായാണ് പ്രധാനമന്ത്രി ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്.ചടങ്ങിൽ 15 ലക്ഷത്തിലധികം ദീപങ്ങൾ തെളിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്‌ലോകളും പതിനൊന്ന് രാമലീല ടാബ്‌ലോകളും ദീപോത്സവത്തിൽ അവതരിപ്പിക്കും . ഗ്രാൻഡ് മ്യൂസിക്കൽ ലേസർ ഷോയ്‌ക്കൊപ്പം സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയിൽ നടക്കുന്ന 3-ഡി ഹോളോഗ്രാഫിക് പ്രൊജക്ഷൻ മാപ്പിംഗ് ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷിയാകും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Published by:Arun krishna
First published: