'ആശുപത്രികളിലെ വെള്ളക്കുപ്പായക്കാരാണ് ഇപ്പോള്‍ നമ്മുടെ ദൈവം': വിവേചനങ്ങള്‍ക്കെതിരെ നരേന്ദ്ര മോദി

ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വേദനയുളവാക്കുന്നതാണ്. ഇക്കാര്യത്തിൽ എത്രയും വേഗം ഇടപെട്ട് കുറ്റവാളികൾക്കെതിരെ അടിയന്തിര നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു

News18 Malayalam | news18-malayalam
Updated: March 25, 2020, 9:57 PM IST
'ആശുപത്രികളിലെ വെള്ളക്കുപ്പായക്കാരാണ് ഇപ്പോള്‍ നമ്മുടെ ദൈവം': വിവേചനങ്ങള്‍ക്കെതിരെ നരേന്ദ്ര മോദി
PM-MODIPM-MODI
  • Share this:
ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വെള്ളക്കുപ്പായത്തിനുള്ളിലെ ആരോഗ്യ വിദഗ്ധരാണ് ഇന്ന് നമ്മുടെ ദൈവങ്ങൾ.. സ്വന്തം ജീവൻ പോലും വകവയ്ക്കാതെയാണ് നമ്മളെ അവർ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്..' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

കൊറോണ ഭീതിയിൽ പലയിടത്തും ഡോക്ടര്‍മാർ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകർക്ക് വിവേചനം നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. വാടകവീട്ടിൽ നിന്നടക്കം പുറത്തിറക്കി വിട്ടുവെന്ന് കാട്ടി എയിംസിലെ ഡോക്ടര്‍മാരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

You may also like:കോറോണയോടും തോൽക്കാത്ത കുടി! കേരളം കുടിച്ചത് 76.6 കോടിയുടെ മദ്യം; ജനതാ കർഫ്യൂവിന്; 'കരുതൽ' [PHOTO]'സ്വകാര്യതയല്ല, ഇവിടെ ആശങ്ക വൈറസ് വ്യാപനമാണ്': വിദേശത്ത് നിന്നു മടങ്ങിയെത്തിയവരുടെ വിവരങ്ങൾ പുറത്തുവിട്ട് കര്‍ണാടക [NEWS]കോവിഡ് 19 ഭീതിയിൽ ഡോക്ടർമാരെ വാടകവീടുകളിൽ നിന്ന് ഇറക്കിവിടുന്നതായി പരാതി [NEWS]

ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വേദനയുളവാക്കുന്നതാണ്. ഇക്കാര്യത്തിൽ എത്രയും വേഗം ഇടപെട്ട് കുറ്റവാളികൾക്കെതിരെ അടിയന്തിര നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിൽ നമുക്കായി സേവനം അനുഷ്ടിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ആർക്കെങ്കിലും എതിരെ ആരെങ്കിലും തിരിഞ്ഞാൽ‌ വലിയ വില കൊടുക്കേണ്ടി വരുമെന്ന കർശന താക്കീതാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്നത്.

തന്റെ മണ്ഡലമായ വാരണാസിയിലെ ജനങ്ങളുമായി വീഡിയോ കോൺഫറന്‍സ് വഴി സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.


 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍