നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • തിരിച്ചടിച്ച രാത്രിയിൽ ഉറങ്ങാതെ പ്രധാനമന്ത്രി മോദി

    തിരിച്ചടിച്ച രാത്രിയിൽ ഉറങ്ങാതെ പ്രധാനമന്ത്രി മോദി

    ഇന്ത്യൻ ആക്രമണത്തിന്റെ ഓരോ വിവരങ്ങളും തത്സമയം പ്രധാനമന്ത്രിയെ അറിയിച്ചുകൊണ്ടിരുന്നു

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: പാക് അതിര്‍ത്തികടന്ന് വ്യോമസേനാ വിമാനങ്ങള്‍ ആക്രമണം നടത്തിയ തിങ്കളാഴ്ച രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറങ്ങിയില്ല. തിങ്കളാഴ്ച രാത്രി ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യയിൽ പങ്കെടുത്തശേഷം 9.15നാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലെത്തിയത്. ഭക്ഷണത്തിനുശേഷം സൈനിക നടപടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ എന്നിവരുമായി ഇതിനിടെ പലവട്ടം ചര്‍ച്ചനടത്തി.

      പുലർച്ചെ 3.45ന് ആക്രമണം തുടങ്ങിയതോടെ ഓരോ വിവരവും അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുലര്‍ച്ചെ 4.30ഓടെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേനാ പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തിയശേഷം സൈനിക ദൗത്യത്തില്‍ പങ്കാളിയായ എല്ലാവരെയും ആശംസയറിയിച്ചശേഷമാണ് അദ്ദേഹം ദൈനംദിന കാര്യങ്ങളിലേക്ക് തിരിഞ്ഞത്. പ്രത്യേക മന്ത്രിസഭാ യോഗത്തിനു വേണ്ടിയുള്ള കുറിപ്പുകൾ തയാറാക്കുന്നതിനായി വീണ്ടും തിരക്കിലായി. സുരക്ഷ സമിതിയുടെ യോഗത്തിനു ശേഷം രാഷ്ട്രപതി ഭവനിലേക്ക്. ഗാന്ധി സമാധാന സമ്മാന വിതരണ ചടങ്ങിൽ പങ്കെടുത്തു. പിന്നീട് രാജസ്ഥാനിലേക്ക്. രാജസ്ഥാനിലെ ചുരുവിൽ നടന്ന റാലിയിൽ പങ്കെടുത്തതിനു ശേഷം തിരിച്ച് ഡൽഹിയിൽ ഇസ്കോണിന്റെ പരിപാടിയിൽ ഭഗവദ് ഗീത പ്രകാശനം. അങ്ങനെ ചൊവ്വാഴ്ച പകലും അദ്ദേഹത്തിന് വിശ്രമമുണ്ടായില്ല.

      First published:
      )}