നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മന്ത്രാലയങ്ങളിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി

    മന്ത്രാലയങ്ങളിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി

    കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്നതിന് കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും തമ്മിൽ മികച്ച ഏകോപനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: മന്ത്രിമാർക്ക് വീണ്ടും നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രാലയങ്ങളിൽ ഉപദേശകരായി അടുത്ത ബന്ധുക്കളെയോ പ്രിയപ്പെട്ടവരെയോ നിയമിക്കരുതെന്നാണ് പ്രധാനമന്ത്രി മന്ത്രിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷനായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.

      മന്ത്രിമാർ അവരുടെ മന്ത്രാലയത്തിലോ ബന്ധപ്പെട്ട വകുപ്പുകളിലോ ഉപദേശകരായി ബന്ധുക്കളെയോ പ്രിയപ്പെട്ടവരെയോ നിയമിക്കരുതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

      വേഗത്തിൽ കാര്യങ്ങൾ ചെയ്യുന്നതിന് കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും തമ്മിൽ മികച്ച ഏകോപനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്ത്രാലയത്തിലെ ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥരുമായി മാത്രമാകരുത് കാര്യങ്ങൾ ചർച്ച ചെയ്യുന്നതെന്നും ജോയിന്‍റ് സെക്രട്ടറി, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരുമായി കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

      കമ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷണിച്ചു; ബിജെപി സംഘം ചൈനയിൽ

      മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകുകയും ഉദ്യോഗസ്ഥരെ ഉത്തേജിപ്പിക്കുകയും ചെയ്യണം. മന്ത്രിമാർ രാവിലെ 09.30ന് ഓഫീസിൽ എത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇതിനു മുമ്പും പല തവണയും ജോലിയിൽ കൃത്യനിഷ്ഠ പാലിക്കണമെന്നും ആത്മാർത്ഥമായി ജോലി ചെയ്യണമെന്നും മന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

      First published: