• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോദിയുടെ 'മാന്ത്രിക ട്രെയിൻ' പാഞ്ഞടുക്കുന്നത് മഹാദുരന്തത്തിലേക്ക്: രാഹുൽഗാന്ധി

News18 Malayalam
Updated: August 7, 2018, 3:45 PM IST
മോദിയുടെ 'മാന്ത്രിക ട്രെയിൻ' പാഞ്ഞടുക്കുന്നത് മഹാദുരന്തത്തിലേക്ക്: രാഹുൽഗാന്ധി
News18 Malayalam
Updated: August 7, 2018, 3:45 PM IST
ന്യൂഡൽഹി: എൻ.ഡി.എ ഭരണം നാലുവർഷം പിന്നിട്ടപ്പോൾ ദുരന്തത്തിലേക്ക് അതിവേഗത്തിൽ പായുന്ന ട്രെയിനായി ഇന്ത്യ മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി വിമർശനശരമെയ്തത്.

'യാത്രക്കാർക്ക് എന്തുപറ്റുമെന്നും പോലും ചിന്തിക്കാത്ത തന്നിഷ്ടക്കാരനും അഹങ്കാരിയുമായ ഡ്രൈവർ ഓടിക്കുന്ന ട്രെയിൻപോലെയായി നാലു വർഷത്തെ മോദി ഭരണത്തിൽ ഇന്ത്യ. രാജ്യത്തെ ജനം മാറ്റം ആവശ്യപ്പെടുകയാണ്. ദുരന്തത്തിലേക്ക് പാഞ്ഞടുക്കുന്ന മാജിക്കൽ ട്രെയിൻ കാട്ടി അവരെ ഇനിയും പറ്റിക്കാൻ കഴിയില്ല'- രാഹുൽ ഗാന്ധി പറഞ്ഞു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിലും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. ഉത്തർപ്രദേശിലെയും ബിഹാറിലെയും അഭയകേന്ദ്രങ്ങളിൽപോലും പെണ്‍കുട്ടികൾ മാനഭംഗത്തിനിരയാവുകയാണ്. രാജ്യത്ത് കഴിഞ്ഞ 3000 വർഷത്തിനിടയിൽ നടക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ നാലുവർഷത്തെ ഭരണത്തിനിടയിൽ സ്ത്രീകൾക്കെതിരെ നടക്കുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.

ആർ.എസ്.എസിനെയും രാഹുൽഗാന്ധി വിമർശിച്ചു. ആർ.എസ്.എസ് പുരുഷ കേന്ദ്രീകൃതമായ സംഘടനയാണ്. അതിൽ സ്ത്രീകളാരും ഇല്ല. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് വേണ്ടി കോൺഗ്രസിന് ചെയ്യാൻ കഴിയുന്നത് ആർ.എസ്.എസിനോ ബി.ജെ.പിക്കോ കഴിയില്ല. പാർ‌ലനമെന്റിൽ വനിതാ സംവരണ ബിൽ കൊണ്ടുവന്നാൽ പിന്തുണക്കുമെന്ന് വ്യക്തമാക്കിയ രാഹുൽഗാന്ധി, ഈ സർക്കാർ ബിൽ കൊണ്ടുവന്നില്ലെങ്കിൽ അധികാരത്തിലെത്തിയാലുടൻ കോൺഗ്രസ് ബിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി.

 
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...