ചട്ടലംഘനമില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം

news18
Updated: April 30, 2019, 9:34 PM IST
ചട്ടലംഘനമില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്രമോദി
  • News18
  • Last Updated: April 30, 2019, 9:34 PM IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ചട്ടലംഘനം ആരോപിച്ചുള്ള കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രിമോദി നടത്തിയ പ്രസംഗത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ന്യൂനപക്ഷ സ്വാധീന മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

First published: April 30, 2019, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading