നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Modi | പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; പ്രതിഷേധത്തിനിടെ 20 മിനിട്ട് ഫ്ലൈഓവറിൽ കുടുങ്ങി

  PM Modi | പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; പ്രതിഷേധത്തിനിടെ 20 മിനിട്ട് ഫ്ലൈഓവറിൽ കുടുങ്ങി

  ഇന്ന് രാവിലെ ബട്ടിൻഡയിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദി, ഹെലികോപ്റ്ററിൽ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകേണ്ടതായിരുന്നു

  Prime Minister Narendra Modi (ANI)

  Prime Minister Narendra Modi (ANI)

  • Share this:
   ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) പഞ്ചാബ് (Punjab) സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചില പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

   ഇന്ന് രാവിലെ ബട്ടിൻഡയിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദി, ഹെലികോപ്റ്ററിൽ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം പ്രധാനമന്ത്രിയുടെ യാത്ര വൈകി. “കാലാവസ്ഥ മാറുന്നതിനായി പ്രധാനമന്ത്രി ഏകദേശം 20 മിനിറ്റോളം കാത്തിരുന്നു. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് അദ്ദേഹം റോഡ് മാർഗം യാത്ര ചെയ്തത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ കുടുങ്ങുകയായിരുന്നു" എംഎച്ച്എ പ്രസ്താവനയിൽ പറഞ്ഞു.

   ഇത് വൻ ലംഘനമാണെന്ന് വിശേഷിപ്പിച്ച കേന്ദ്രം, എസ്പിജിക്ക്സുരക്ഷയുടെ ഉത്തരവാദിത്തമുണ്ടെന്നും എന്നാൽ മൊത്തത്തിലുള്ള സുരക്ഷ സംസ്ഥാന പോലീസ് ഉറപ്പാക്കണമെന്നും പറഞ്ഞു. 'പ്രതിഷേധിക്കാനുള്ള കർഷകരുടെ ഉദ്ദേശ്യം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. അതൊരു അത്ഭുതമായി തോന്നിയില്ല. എന്നിട്ടും പ്രോട്ടോക്കോൾ പോലെ പ്രധാനമന്ത്രി പോകേണ്ട റൂട്ട് ഒഴിപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, ” അവർ കൂട്ടിച്ചേർത്തു.

   സംഭവത്തിൽ ക്ഷുഭിതനായ പഞ്ചാബ് ബിജെപി അധ്യക്ഷൻ അശ്വനി ശർമ്മ, മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ രാജി ആവശ്യപ്പെടുകയും പ്രതിഷേധത്തെ "സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത പ്രക്ഷോഭം" എന്ന് വിളിക്കുകയും ചെയ്തു. ," അദ്ദേഹം കൂട്ടിച്ചേർത്തു.

   കോണ്‍ഗ്രസിനെ വിമര്‍ശിച്ചു; പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് എംപിയും ബിജെപി മന്ത്രിയും ഏറ്റുമുട്ടി

   കര്‍ണാടകയില്‍ പൊതുപരിപാടിക്കിടെ മുഖ്യമന്ത്രിയുടെ മുന്നില്‍ വച്ച് മന്ത്രിയും എം.പിയും തമ്മില്‍ തര്‍ക്കവും കൈയേറ്റവും. രാമനഗരയിലെ പൊതുചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി അശ്വത് നാരായണയുടെ പ്രസംഗമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസംഗത്തെ ചോദ്യം ചെയ്ത് വേദിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷ് എത്തുകയായിരുന്നു.

   Also Read- തെലുഗുവിനെക്കാൾ ഇഷ്ടം കന്നഡയോട്; കോലാറിലെ കന്നഡ സ്‌കൂളിൽ പഠിക്കുന്നത് ആന്ധ്രാപ്രദേശിൽ നിന്നുള്ള 19 കുട്ടികൾ

   വികസന പദ്ധതികളുമായി ബന്ധപ്പെട്ട മന്ത്രിയുടെ പ്രസംഗമാണ് കോണ്‍ഗ്രസ് എം.പിയെ രോഷാകുലനാക്കിയത്. വികസന പരിപാടികളെ കുറിച്ച് പ്രസംഗിച്ച അശ്വത്വ നാരായണ നാട്ടില്‍ വികസനം കൊണ്ട് വന്നത് ബിജെപി സര്‍ക്കാര്‍ ആണെന്ന് വിശദീകരിച്ചതാണ് വേദിയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് എംപിയെ ചൊടിപ്പിച്ചത്.

   വോട്ട് വാങ്ങുന്നതല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഡി.കെ സുരേഷും മന്ത്രി അശ്വത് നാരായണയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. മൈക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി.
   Published by:Anuraj GR
   First published: