• HOME
  • »
  • NEWS
  • »
  • india
  • »
  • 'ദിവസേന കഴിക്കുന്നത് രണ്ടു മൂന്നു കിലോ തെറിവിളി'; ക്ഷീണിതനാവത്തതിന്‍റെ കാരണം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

'ദിവസേന കഴിക്കുന്നത് രണ്ടു മൂന്നു കിലോ തെറിവിളി'; ക്ഷീണിതനാവത്തതിന്‍റെ കാരണം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

തെലങ്കാനയില്‍ നടന്ന ബിജെപിയുടെ പരിപാടിക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.  

  • Share this:
ഇത്രയധികം കഠിനാധ്വാനം ചെയ്തിട്ടും താന്‍ ക്ഷീണിതനാവാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.  ദിവസേന രണ്ട്-മൂന്ന് കിലോ 'തെറിവിളി' കഴിക്കുന്നതിനാലാണ് ക്ഷീണം അനുഭവപ്പെടാത്തതെന്നും മോദി പറഞ്ഞു. മറ്റുള്ളവര്‍ തനിക്ക് നേരെ ചൊരിയുന്ന അധിക്ഷേപങ്ങള്‍ തനിക്കാവശ്യമായ പോഷകമായി മാറ്റാനുള്ള അനുഗ്രഹം ഈശ്വരന്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ നടന്ന ബിജെപിയുടെ പരിപാടിക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.  സംസ്ഥാനത്തെ പുതിയ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തെലങ്കാനയിലെത്തിയത്.

Also Read-Gujarat Elections | ഗുജറാത്തിൽ 25 റാലികൾ നയിക്കാൻ മോദി; 100ലധികം സീറ്റ് നേടാൻ ബിജെപി

ബിജെപി ഭരണം ലക്ഷ്യമിടുന്ന തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെതിരെ പരിഹാസരൂപേണ പ്രധാനമന്ത്രി വിമര്‍ശിച്ചു. അഴിമതിയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയേയും അടിസ്ഥാനമാക്കിയായിരുന്നു മോദിയുടെ വിമര്‍ശനം. കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരല്ല മറിച്ച് ജനങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന സര്‍ക്കാരിനേയാണ് സംസ്ഥാനത്തിനാവശ്യം എന്ന് കെസിആറിന്റെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.





വസതി, ഓഫീസ് എന്നിവയുടെ സ്ഥാനനിര്‍ണം, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കല്‍ എന്നിവയില്‍ കെ.ചന്ദ്രശേഖര റാവു പുലര്‍ത്തുന്ന അന്ധവിശ്വാസങ്ങളെയും മോദി പരിഹസിച്ചു. സാമൂഹികനീതിയ്ക്ക് ഏറ്റവും വലിയ പ്രതിബന്ധമാണ് ഇതെന്നും മോദി കുറ്റപ്പെടുത്തി. അഴിമതിആരോപണങ്ങളില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം ഭയന്ന് പ്രതിപക്ഷകക്ഷികള്‍ സഖ്യം ചേരുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

Also Read-'ആത്മനിർഭർഭാരതിന്' പ്രചോദനം ഗാന്ധിജിയുടെ സ്വാശ്രയ ആശയങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

"മോദിയെ പഴി പറഞ്ഞോളൂ, ബിജെപിയെ പഴിച്ചോളൂ, പക്ഷെ തെലങ്കാനയിലെ ജനങ്ങളെ കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ വലിയ വില നല്‍കേണ്ടി വരു"മെന്ന് മോദി പറഞ്ഞു. 'നിരാശയോ ഭയമോ അന്ധവിശ്വാസമോ മൂലം ചിലര്‍ എന്നെ അധിക്ഷേപിക്കും. പക്ഷെ അത്തരം വികാരപ്രകടനങ്ങളില്‍ വീണുപോകരുതെന്ന അപേക്ഷ മാത്രമാണ് തനിക്ക് ബിജെപി പ്രവര്‍ത്തകരോടുള്ളതെന്നും' മോദി പറഞ്ഞു. തെലങ്കാനയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുപിടിക്കുന്നുവെന്ന് മോദി കുറ്റപ്പെടുത്തി.
Published by:Arun krishna
First published: