ട്രംപിനെ വീഴ്ത്തി നരേന്ദ്ര മോദി; ഇൻസ്റ്റാഗ്രാമിൽ മൂന്ന് കോടി ഫോളോവേഴ്സ്

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോക നേതാവായി നരേന്ദ്ര മോദി മാറി

News18 Malayalam | news18
Updated: October 14, 2019, 12:19 PM IST
ട്രംപിനെ വീഴ്ത്തി നരേന്ദ്ര മോദി; ഇൻസ്റ്റാഗ്രാമിൽ മൂന്ന് കോടി ഫോളോവേഴ്സ്
Modi-trump
  • News18
  • Last Updated: October 14, 2019, 12:19 PM IST
  • Share this:
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ എന്നിവരെ പിന്തള്ളി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ലോക നേതാവായി നരേന്ദ്ര മോദി മാറി.

മൂന്നുകോടി ഫോളോവേഴ്‌സുള്ള പ്രധാനമന്ത്രി മോദി ഇൻസ്റ്റാഗ്രാമിൽ ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമതാണ്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ ആപ്പിൽ 2.56കോടി ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തെത്തി.

2.48 കോടി ഫോളോവേഴ്‌സുമായി ബരാക് ഒബാമ മൂന്നാം സ്ഥാനത്തും അദ്ദേഹത്തിന്റെ പിൻഗാമിയായ ഡൊണാൾഡ് ട്രംപ് 1.49 കോടിഫോളോവേഴ്‌സുമായി പിന്നിലുണ്ട്.ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോകനേതാവായ പ്രധാനമന്ത്രി മോദിയെ ബിജെപിയുടെ വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ അഭിനന്ദിച്ചു.

'പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻസ്റ്റാഗ്രാമിൽ മൂന്നുകോടിഫോളോവേഴ്‌സിനെ മറികടക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപിനും മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയ്ക്കും മുന്നിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോക നേതാവാണ് അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെയും യുവാക്കളുമായി ബന്ധപ്പെടുന്നതിന്റെയും മറ്റൊരു തെളിവാണ് ഇത്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

  
View this post on Instagram
 

A very special friend came to meet me in Parliament today.


A post shared by Narendra Modi (@narendramodi) on


പ്രധാന കൂടിക്കാഴ്ചകൾക്ക്ശേഷം നരേന്ദ്രമോദി ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കിട്ട ഏറ്റവും ജനപ്രിയ ചിത്രങ്ങളിൽ ചിലത് ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ നിന്നാണ്. തമിഴ്‌നാട്ടിലെ മാമല്ലാപുരത്ത് മുണ്ടുടുത്ത് ചൈനീസ് പ്രസിഡന്റിനൊപ്പമുള്ള ചിത്രം, ബിജെപി എംപി സത്യനാരായൺ ജതിയയുടെ എട്ട് മാസം പ്രായമുള്ള ചെറുമകളുമായി കളിക്കുന്നതിന്റെ ചിത്രം എന്നിവയെല്ലാം വൈറലായിരുന്നു.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ പ്രധാനമന്ത്രി മോദിക്ക് അഞ്ചുകോടി ഫോളോവേഴ്‌സ് ഉണ്ട്. ട്വിറ്ററിൽ 6.5 കോടി ഫോളോവേഴ്‌സുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന് പിന്നിൽ പ്രധാനമന്ത്രി മോദിയുണ്ട്. 
View this post on Instagram
 

After today morning’s plogging exercise at #Mamallapuram. Let’s keep working to keep India clean. #SwachhBharat


A post shared by Narendra Modi (@narendramodi) on


Also Read- 'ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം അബദ്ധം'; തുറന്നുപറഞ്ഞ് ചന്ദ്രബാബു നായിഡു

First published: October 13, 2019, 9:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading